'വനിതാരത്നം' പുരസ്​കാരത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: സാമൂഹികനീതി വകുപ്പ് നൽകുന്ന 'വനിതാരത്നം' പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിൽ സ്തുത്യർഹസേവനം കാഴ്ചെവച്ച വനിതകൾക്കാണ് പുരസ്കാരം നൽകുന്നത്. സാമൂഹികസേവനം, വിദ്യാഭ്യാസം, സാഹിത്യം, ഭരണം, ശാസ്ത്രം, കല, ആരോഗ്യം, മാധ്യമം, കായികം, അഭിനയം, വനിതാ ശാക്തീകരണം മേഖലകൾക്കാണ് പുരസ്കാരം നൽകുന്നത്. പൂരിപ്പിച്ച അപേക്ഷകളും അനുബന്ധരേഖകളും സഹിതം ഡിസംബർ 15ന് മുമ്പ് ജില്ല സാമൂഹികനീതി ഓഫിസ്, പൂജപ്പുര, തിരുവനന്തപുരം വിലാസത്തിൽ അപേക്ഷിക്കണം. മൂന്നുലക്ഷം രൂപയും േട്രാഫിയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. മുമ്പ് ലഭിച്ചിട്ടുള്ളവർ അതേമേഖലയിൽ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്നും ജില്ല സാമൂഹികനീതി ഓഫിസർ അറിയിച്ചു. ഫോൺ: 0471-2343241. കേക്കുകളിൽ മായം കലർത്തുന്നത് ക്രിമിനൽകുറ്റം തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരകാലത്ത് കേക്കുകളിലും മധുരപലഹാരങ്ങളിലും ക്രിത്രിമ നിറങ്ങളും അനുവദനീയമല്ലാത്ത രാസവസ്തുക്കളും കലർത്തി വിൽപന നടത്താൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് ഭക്ഷ്യസുരക്ഷ കമീഷണർ വീണ എൻ. മാധവൻ അറിയിച്ചു. ഇക്കാര്യത്തിൽ വിവിധ സ്ഥലങ്ങളിൽനിന്ന് പരാതികൾ ലഭിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കും. സ്ഥാപനങ്ങളുടെയും വ്യകതികളുടെയും ലൈസൻസുകൾ റദ്ദാക്കുകയും ആറുമാസം മുതൽ ജീവപര്യന്ത്യം വരെ തടവും ഒന്ന് മുതൽ 10 ലക്ഷം വരെ പിഴയും ഈടാക്കാവുന്ന ക്രിമിനൽ കുറ്റവുമാണിതെന്നും കമീഷണർ അറിയിച്ചു. foodsafetykerala@gmail.com എന്ന മെയിലിലോ 1800 425 1125 ടോൾഫ്രീ നമ്പറിലോ പൊതുജനങ്ങൾക്ക് ഇതുസംബന്ധിച്ച പരാതി നൽകാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.