ജനകീയാസൂത്രണം- ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: നഗരസഭ വാർഷികപദ്ധതി 2017--18 പ്രകാരം നിലവിൽ തയാറാക്കിയിട്ടുള്ള ഗുണഭോക്തൃ പട്ടിക വിപുലീകരിക്കുന്നതി​െൻറ ഭാഗമായി കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായം, മത്സ്യത്തൊഴിലാളികളായ വനിതകൾക്ക് സൗര റാന്തൽ വിതരണം, മുതിർന്ന പൗരന്മാരുടെ ക്ഷേമം, മിശ്രവിവാഹിതർക്കും ഭിന്നമതക്കാർക്കും വിധവകളുടെ പെൺമക്കൾക്കും വിവാഹധനസഹായം തുടങ്ങിയ പദ്ധതികൾക്ക് അർഹരായവരെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വാർഡ് കൗൺസിലർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ മുഖാന്തരം ഡിസംബർ അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് നഗരസഭ ജനകീയാസൂത്രണ വിഭാഗവുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.