മോദിയുടെ ഭരണത്തിൽ ഇന്ത്യ തളരുന്നു ^മന്ത്രി സി. രവീന്ദ്രനാഥ്

മോദിയുടെ ഭരണത്തിൽ ഇന്ത്യ തളരുന്നു -മന്ത്രി സി. രവീന്ദ്രനാഥ് കുണ്ടറ: മോദിയുടെ ഭരണത്തിൽ ഇന്ത്യ തളരുകയാണെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. സി.പി.എം കുണ്ടറ ഏരിയ സമ്മേളന സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയത സാമ്രാജ്യത്വത്തി​െൻറ തന്ത്രമാണ്. മുതലാളിത്തത്തി​െൻറ നയമായ സമ്പത്തി​െൻറ കേന്ദ്രീകരണം ഇന്ത്യയിൽ മറ്റൊരുകാലത്തും ഉണ്ടാകാത്തവിധം വർധിച്ചിരിക്കുന്നു. കമ്യൂണിസ്റ്റ് പാർട്ടി ജനങ്ങൾക്കൊപ്പമാണ്. കേരള സർക്കാർ നടപ്പാക്കുന്ന അഞ്ച് മിഷനുകളും സാധാരണക്കാര​െൻറ ഉന്നമനം ലക്ഷ്യമാക്കിയുള്ളതാണ്. അത് കേരളത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ അധ്യക്ഷത വഹിച്ചു. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ, എസ്. രാജേന്ദ്രൻ, സി. ബാൾഡ്വിൻ, എൻ.എസ്. പ്രസന്നകുമാർ, ആർ. സുരേഷ്ബാബു, സി. സോമൻപിള്ള, സി. സന്തോഷ്, ജയദേവി മോഹൻ, പി. രമേശ്കുമാർ, ഗോപിലാൽ, രണദിവേ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.