പശുവിനെ രക്ഷിക്കാനിറങ്ങിയവർ പുലിവാലുപിടിച്ചു പേവിഷബാധയെ തുടർന്ന് കയർ പൊട്ടിച്ചോടിയ പശു ചത്തു രക്ഷാപ്രവർത്തനം നടത്തിയവർ ഭീതിയിൽ, 45ലധികം പേർ പേവിഷബാധക്കെതിരെ കുത്തി​വെപ്പിന് വിധേയരായ�

നെടുമങ്ങാട്: പേവിഷബാധയെ തുടർന്ന് കയർ പൊട്ടിച്ചോടി ചെളിക്കുണ്ടിൽ പുതഞ്ഞ ഗർഭിണി പശു ചത്തു. രക്ഷിക്കാനെത്തിയ നാട്ടുകാരും അഗ്നിശമന സേന അംഗങ്ങളും ഭീതിയിൽ. കഴിഞ്ഞദിവസം രാവിലെ പേവിഷ ബാധ മൂർച്ഛിച്ച് കയർ പൊട്ടിച്ചോടവെ സമീപത്തെ ചെളിക്കുണ്ടിൽ പുതഞ്ഞാണ് പശു ചത്തത്. പശുവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ആനാട് നാഗച്ചേരിയിലെ കോഴിഫാം ഉടമ നെടുമങ്ങാട് അഗ്നിശമന സേനയെ അറിയിച്ചിരുന്നു. സ്ഥലത്തെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ഏറെ സാഹസപ്പെട്ട് ചെളിക്കുണ്ടിൽനിന്ന് പശുവിനെ രക്ഷിച്ചെങ്കിലും പശു ചത്തു. ഇതിനിടെ പശുവി​െൻറ ഉടമയുടെ ഭാര്യ സ്ഥലത്തെത്തി. പശുവിനെ പിടിച്ചവരും രക്ഷിച്ചവരും ഇൻജക്ഷൻ എടുക്കണമെന്നും പശുവിന് പേവിഷ ബാധ ഉണ്ടായിരുന്നതായും പറഞ്ഞു. രണ്ടുദിവസം മുമ്പ് പരിശോധനക്കെത്തിയ ഡോക്ടർ നൽകിയ നിർദേശ പ്രകാരം പശുവിനെ മാറ്റി കെട്ടിയിരിക്കുകയായിരുന്നെന്നും പേവിഷബാധ മൂർച്ഛിച്ചതുകൊണ്ടായിരിക്കണം കയർ പൊട്ടിച്ച പശു ഓടിയതെന്നും ഇവർ പറഞ്ഞു. ഇതറിഞ്ഞതോടെ നാട്ടുകാർ പരിഭ്രാന്തരായി. കൂടുതൽ അന്വേഷിച്ചപ്പോൾ രണ്ടു ദിവസം മുമ്പ് പശുവി​െൻറ കുട്ടി പേവിഷബാധയെ തുടർന്ന് ചത്തതായി സ്ഥിരീകരിച്ചു. തുടർന്നാണ് പശുവിന് പേവിഷബാധയുണ്ടെന്ന് ഡോക്ടർ പറയുകയും കുത്തിവെപ്പെടുത്ത് മാറ്റികെട്ടാൻ നിർദേശിക്കുകയും ചെയ്തത്. ഗർഭിണിപ്പശുവി​െൻറ പാൽ പലർക്കും പതിവായി വിറ്റിരുന്നതായും നാട്ടുകാർ പറയുന്നു. ഈ വിവരം അഗ്നിശമന സേനാംഗങ്ങളെയും നാട്ടുകാർ അറിയിച്ചു. ഇതിനെത്തുടർന്ന് നാട്ടുകാരും സേനാംഗങ്ങളുമടക്കം 45ൽഅധികം പേർ നെടുമങ്ങാട് ജില്ല ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമെത്തി പേവിഷബാധക്കെതിരെ കുത്തിവെപ്പിന് വിധേയരായി. പശുവിന് പേവിഷബാധ ഏറ്റിട്ടുണ്ടെന്ന വിവരം തങ്ങളെയും അഗ്നിശമനസേനയെയും അറിയിക്കാതെ മറച്ചുെവച്ച പശുവി​െൻറ ഉടമക്കെതിരെ പൊലീസ് കേസെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.