പടയൊരുക്കം ജാഥ മിനി കൂപ്പറിലല്ല, തലയിൽ മുണ്ടിട്ടുമല്ല ^ചെന്നിത്തല മോദിയും പിണറായിയും തമ്മിൽ രഹസ്യധാരണ

പടയൊരുക്കം ജാഥ മിനി കൂപ്പറിലല്ല, തലയിൽ മുണ്ടിട്ടുമല്ല -ചെന്നിത്തല മോദിയും പിണറായിയും തമ്മിൽ രഹസ്യധാരണ വർക്കല: പടയൊരുക്കം ജാഥ മിനി കൂപ്പറിലോ കുവൈറ്റ് ചാണ്ടിക്കോ ഒപ്പമല്ലെന്നും ജനങ്ങൾക്കൊപ്പമാണെന്നും താൻ തലയിൽ മുണ്ടിട്ടല്ല നിൽക്കുന്നതെന്നും ജാഥാ ക്യാപ്റ്റനും പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തല. ജാഥക്ക് വർക്കലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പടയൊരുക്കത്തിൽ തനിക്കും ഉമ്മൻ ചാണ്ടിക്കും തലയിലൂടെ മുണ്ടിട്ട് മാത്രമേ ജനങ്ങളെ അഭിമുഖീകരിക്കാനാകൂ എന്ന് പറഞ്ഞ സി.പി.എമ്മിനാണ് അങ്ങനെ നടക്കേണ്ട ഗതികേടുണ്ടായത്. സോളാർ റിപ്പോർട്ട് കാണിച്ചാണ് പിണറായിയും സി.പി.എമ്മും യു.ഡി.എഫിനെ വിരട്ടിയത്. സോളാർ റിപ്പോർട്ട് ഓലപ്പടക്കമായതാണ് കേരളം കണ്ടത്. രാജ്യത്തെയും ജനങ്ങളെയും ഭിന്നിപ്പിക്കുന്ന ബി.ജെ.പിയെ ചെറുക്കാൻ മതേതര കൂട്ടുകെട്ടുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സീതാറാം യെച്ചൂരിപോലും അതിനെ അനുകൂലിക്കുമ്പോൾ കേരളത്തിലെ സി.പി.എമ്മും പിണറായി വിജയനുമാണ് എതിർക്കുന്നത്. ബി.ജെ.പിയെ തകർക്കുന്നതിൽ പിണറായിക്ക് വിഷമമാണ്. അതുകൊണ്ടാണ് മോദിയും പിണറായിയും തമ്മിൽ ഡൽഹിയിൽ രഹസ്യധാരണ ഉണ്ടാക്കിയത്. അതുപ്രകാരം കേരളത്തിലെ ബി.ജെ.പിക്ക് പിണറായി എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൈതാനം ജങ്ഷനിൽ തുറന്ന വാഹനത്തിൽനിന്ന് താഴെയിറങ്ങിയ രമേശ് ചെന്നത്തലയെ പ്രവർത്തകർ മുനിസിപ്പൽ പാർക്കിലെ സമ്മേളനവേദിവരെ തോളിലേറ്റിയാണ് എത്തിച്ചത്. വിവിധ മണ്ഡലം കമ്മിറ്റികൾ സർക്കാറിനെതിരെ സ്വരൂപിച്ച അമ്പത്തയ്യായിരം ഒപ്പുകളും രമേശ് ചെന്നിത്തല ഏറ്റുവാങ്ങി. File name 28 VKL 2 ramesh chennithala@varkala ഫോട്ടോ കാപ്ഷൻ പടയൊരുക്കം ജാഥക്ക് വർക്കലയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ രമേശ് ചെന്നിത്തല സംസാരിക്കുന്നു ജനതാദൾ (യു) യു.ഡി എഫിൽ തന്നെ പടയൊരുക്കത്തിന് തലസ്ഥാന ജില്ലയിൽ പകിട്ട് കുറച്ച് പൊളിക്കാനുള്ള മാധ്യമ അടവാണ് ജനതാദൾ യു.ഡി.എഫ് വിടുന്നുവെന്ന പ്രചാരണത്തിന് പിന്നിലെന്ന് ചെന്നിത്തല. ബുധനാഴ്ച രാവിലെ ഒമ്പതിനാണ് ചാനലുകൾ ഇങ്ങനെയൊരു വാർത്ത പുറത്തുവിട്ടത്. ഇത് ഏതോ മാധ്യമപ്രവർത്തക​െൻറ ഭാവനയാണ്. വാർത്ത കണ്ടയുടനെ എം.പി. വീരേന്ദ്രകുമാറിനെയും ശ്രേയാംസ് കുമാറിനെയും ഫോണിൽ ബന്ധപ്പെട്ടു. ചാനൽ വാർത്തകളിൽ വീരേന്ദ്രകുമാറും ആശ്ചര്യം കൂറുകയാണുണ്ടായത്. പടയൊരുക്കത്തെ തലസ്ഥാന ജില്ലയിൽ പൊളിക്കാനാണ് എതിരാളികൾ ഇങ്ങനെയൊരു വാർത്ത ചമച്ചത്. ജനതാദൾ യു.ഡി.എഫ് വിട്ടുപോകുന്ന പ്രശ്നമേ ഉദിക്കുന്നില്ല. അവരുടെ നേതാക്കളും പ്രവർത്തകരുമെല്ലാം പടയൊരുക്കത്തിലുണ്ട്. വാസ്തവവിരുദ്ധമായ വാർത്ത നൽകുന്ന ചാനലുകൾ സത്യസന്ധത പുലർത്തണമെന്നും ചെന്നിത്തല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.