മോദിയും പിണറായിയും വിശ്വാസം നഷ്​ടപ്പെടുത്തി ^വി.എം. സുധീരൻ

മോദിയും പിണറായിയും വിശ്വാസം നഷ്ടപ്പെടുത്തി -വി.എം. സുധീരൻ വർക്കല: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായിയും ജനപക്ഷത്തല്ലെന്നും ഇവരുടെ ഭരണം മൂലം സർക്കാറുകളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെെട്ടന്നും കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. പടയൊരുക്കം ജാഥക്ക് വർക്കലയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ മുതലാളിമാരുടെ പക്ഷത്താണ്. രാജ്യത്താകമാനം അരാജകത്വമാണ്. താൽക്കാലിക രാഷ്ട്രീയനേട്ടങ്ങൾക്കുവേണ്ടി മോദിയും പാർട്ടിയും സർക്കാറും ചേർന്ന് ജനങ്ങളിൽ ഭിന്നിപ്പും വർഗീയവിദ്വേഷവും വളർത്തി. രാജ്യത്തോട് കൂറില്ലാത്ത പ്രധാനമന്ത്രി രാജ്യം ഭരിച്ച ചരിത്രം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. സംസ്ഥാനത്തും അരാജകത്വം കൊടികുത്തിവാഴുന്നു. നിയമവാഴ്ച പൊലീസ് തന്നെ ലംഘിക്കുന്നു. മന്ത്രിമാർപോലും ഭരണഘടനാ തത്ത്വങ്ങൾ ലംഘിക്കുന്നു. നിയമങ്ങൾ മുതലാളിമാർക്ക് ബാധകമല്ലെന്ന നിലയിലാണ് കാര്യങ്ങൾ. കമ്യൂണിസ്റ്റ് പാർട്ടി പാവങ്ങളെ മറന്ന് കോടീശ്വരന്മാർക്കൊപ്പം നിൽക്കുന്നത് ഭൂഷണമാണോയെന്ന് അവർ ചിന്തിക്കണമെന്നും സുധീരൻ പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡൻറ് പി.എം. ബഷീർ അധ്യക്ഷതവഹിച്ചു. ജാഥാംഗങ്ങളായ എ.ഐ.സി.സി വക്താവ് ഷാനിമോൾ ഉസ്മാൻ, സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ബെന്നി ബഹനാൻ, ഫോർവേഡ് ബ്ലോക്ക് അഖിലേന്ത്യ സെക്രട്ടറി സി. ദേവരാജൻ, ജനതാദൾ (യു) നേതാവും മുൻ മന്ത്രിയുമായ കെ.പി. മോഹനൻ, സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ, ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബിജോൺ, രാജ്മോഹൻ ഉണ്ണിത്താൻ, വർക്കല കഹാർ, എം.എൽ.എമാരായ കെ.എസ്. ശബരീനാഥൻ, എം. വിൻസൻറ്, നേതാക്കളായ ജോൺസൺ എബ്രഹാം, അഡ്വ. റാംമോഹൻ, പ്രഫ. തോന്നക്കൽ ജമാൽ, ബീമാപള്ളി റഷീദ്, തമ്പാനൂർ രവി, കരകുളം കൃഷ്ണപിള്ള, പാലോട് രവി, സി.ആർ. ജയപ്രകാശ്, മുൻ മന്ത്രി വി. സുരേന്ദ്രൻപിള്ള, വർക്കല എസ്. അൻവർ, ബി. ധനപാലൻ, അഡ്വ. ഷാലി എന്നിവർ സംസാരിച്ചു. File nane 29 VKL 1 VM Sudheeran@varkala ഫോേട്ടാ കാപ്ഷൻ പടയൊരുക്കത്തിന് വർക്കലയിൽ നൽകിയ സ്വീകരണം കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.