സമര പ്രഖ്യാപന കണ്‍വെഷന്‍

തിരുവനന്തപുരം: സ്വകാര്യ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് ഒാള്‍ കേരള പ്രൈവറ്റ് സ്‌കൂള്‍സ് അസോസിയേഷന്‍ ഭാരവാഹികൾ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 6500 വരുന്ന സ്വകാര്യ സ്‌കൂളുകളുടെ അംഗീകാരം നിലനിര്‍ത്തുക, അംഗീകാരത്തിനായുള്ള മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കുക ആവശ്യങ്ങളുന്നയിച്ചാണ് കണ്‍വെന്‍ഷന്‍. സി. ദിവാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന ജന. സെക്രട്ടറി പി.ജി.സജിത്കുമാർ, പ്രസിഡൻറ് മല്ലിക വേണുകുമാര്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.