മാധ്യമം വീക്കിലി മേഖലതല 'വെളിച്ചം'

ആറ്റിങ്ങൽ: മാധ്യമവും അൽ ബുർഹാൻ അറബിക് കോളജും സംയുക്തമായി നടത്തിയ വീക്കിലി മേഖലതല 'വെളിച്ചം' പദ്ധതി വാളക്കാട് ഫർഹാൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എസ്. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. അൽബുർഹാൻ അറബിക് കോളജ് മാനേജർ പ്രഫ. നസീർ അഹ്സനി അധ്യക്ഷതവഹിച്ചു. എ.എഫ്.സി നാസിമുദീൻ ആലംകോട് പദ്ധതി വിശദീകരണംനടത്തി. കോളജ് സെക്രട്ടറി നവാസ് ബാഖവി തോന്നയ്ക്കൽ സ്വാഗതം പറഞ്ഞു. മുസ്ലിയാർ കോളജ് ഓഫ് എൻജിനീയറിങ് ഡയറക്ടർ എച്ച്്.എസ്. ഉമർ ലൈഫ് എൻജിനീയറിങ് എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. അഷ്കർ മൗലവി, ബി.ഡി.ഒ ഷാനവാസ് ഖാൻ എന്നിവർ സംസാരിച്ചു. സർക്കുലേഷൻ മാനേജർ ഷിഹാബുദ്ദീൻ എം നന്ദി പറഞ്ഞു. കാപ് വാളക്കാട് ഫർഹാൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എസ്. ഷാജഹാൻ അൽ ബുർഹാൻ അറബിക് കോളജ് സാഹിത്യസമാജം സെക്രട്ടറി അൽത്താഫിന് മാധ്യമം പത്രവും വീക്കിലിയും നൽകി 'വെളിച്ചം' പദ്ധതി ഉദ്ഘാടനം ചെയ്യുന്നു. സർക്കുലേഷൻ മാനേജർ ഷിഹാബുദ്ദീൻ എം സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.