ഓട് വ്യവസായ​െത്ത സംരക്ഷിക്കണം: സെക്ര​േട്ടറിയറ്റ്​ മാർച്ച്​ നടത്തി

തിരുവനന്തപുരം: ഓട് , ഇഷ്ടിക വ്യവസായ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള ഓട് വ്യവസായ സംരക്ഷണ സമിതി സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. അസംസ്കൃത ഉല്‍പന്നങ്ങളുടെ ദൗര്‍ലഭ്യം ജി.എസ്.ടി, ഇറക്കുമതി, തുടങ്ങിയ പ്രശ്നങ്ങൾ മൂലം ഓട് , ഇഷ്ടിക വ്യവസായം പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയും മറ്റു പ്രശ്നങ്ങളും മൂലം ഈ മേഖലയിലെ തൊഴിലാളികൾ ദുരിതത്തിലാണ് . ഇത് പരിഹരിക്കാന്‍ ഇടപെടണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും എളമരം പറഞ്ഞു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആര്‍. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി വി. ശിവന്‍കുട്ടി, എം.എൽ.എമാരായ വി.കെ.സി. മമ്മദ്കോയ, ടി.വി. ഇബ്രാഹീം, വിവിധ സംഘടന പ്രതിനിധികളായ ജെ. ഉദയഭാനു (എ.ഐ.ടി.യു.സി) ശിവജി സുദര്‍ശന്‍ (ബി.എം.എസ്), ജോസ് എ. മഞ്ഞളി, പാലക്കണ്ടി വേലായുധന്‍, ഇ. മോഹനന്‍, എം.എ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സംരക്ഷണ സമിതി ചെയര്‍മാന്‍ പി. സുബ്രഹ്മണ്യന്‍ നായര്‍ സ്വാഗതം പറഞ്ഞു. എൻ.ജി.ഒ യൂനിയൻ സെക്രട്ടേറിയറ്റ് ധർണ തിരുവനന്തപുരം: എല്ലാ കാഷ്വൽ സ്വീപ്പർമാരെയും പാർട്ട്ടൈം സ്വീപ്പർമാരായി നിയമിക്കുക, നിയമനങ്ങൾക്ക് കൃത്യമായ വ്യവസ്ഥകൾ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂനിയൻ സെക്രട്ടേറിയറ്റ് ധർണ നടത്തി. സംസ്ഥാന ട്രഷറർ സി.കെ. ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഇ. അബ്ദുൽ റഹീം, പി.കെ. ഷീജ, എൻ.ജി.ഒ യൂനിയൻ നോർത്ത് ജില്ല സെക്രട്ടറി യു.എം. നഹാസ്, സൗത്ത് ജില്ല സെക്രട്ടറി ബി. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.