ജപ്പാൻ സഹകരണത്തോടെ ഉൽപാദന ഇൻസ്​റ്റിറ്റ്യൂട്ട്​, തൊഴിൽനൈപുണ്യ വികസന കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉൽപാദന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ബുധനാഴ്ച നടത്തിയ ചർച്ചയിൽ ഇന്ത്യയിലെ ജപ്പാൻ അംബാസഡർ കെൻജി ഹിരമത്സൂവി​െൻറ വാഗ്ദാനം. ഏതൊക്കെ മേഖലകളിൽ സാങ്കേതികവിദ്യ ലഭ്യമാക്കണമെന്നും നിക്ഷേപം നടത്തണമെന്നും ഈ സ്ഥാപനത്തിന് തീരുമാനിക്കാൻ കഴിയും. കേരളത്തിൽ റബർ അധിഷ്ഠിത വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് ജപ്പാനുമായി സഹകരിക്കാൻ താൽപര്യമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ശാസ്ത്രീയ ഖരമാലിന്യ സംസ്കരണത്തിന് കേരളത്തിന് ഏറ്റവും പുതിയ സാങ്കേതികവിദ്യ ലഭ്യമാക്കാമെന്നും അംബാസഡർ അറിയിച്ചു. സംസ്ഥാനത്തെ ഏഴ് കേന്ദ്രങ്ങളിൽ സ്ഥാപിക്കാനിരിക്കുന്ന വലിയ മാലിന്യസംസ്കരണ പ്ലാൻറുകൾക്ക് ജപ്പാ​െൻറ സഹായം മുഖ്യമന്ത്രി തേടി. യുവജനങ്ങളുടെ തൊഴിൽപരമായ നൈപുണ്യം വികസിപ്പിക്കുന്നതിനുള്ള കേന്ദ്രവും സാംസ്കാരിക വിദ്യാഭ്യാസ കേന്ദ്രവും കേരളത്തിൽ ആരംഭിക്കണമെന്ന നിർദേശവും ജപ്പാൻ പരിഗണിക്കും. കേരളത്തി​െൻറ റെയിൽ വികസന പദ്ധതികളുമായി സഹകരിക്കാനും അംബാസഡർ താൽപര്യം പ്രകടിപ്പിച്ചു. തേയില, കാപ്പി, സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെ വിപണനത്തിന് ജപ്പാനുമായി സഹകരിക്കാൻ കഴിയും. പാരമ്പര്യേതര ഉൗർജ ഉൽപാദനം, വൈദ്യുതി പ്രസരണ വിതരണ സംവിധാനം, ടൈറ്റാനിയം അടിസ്ഥാനമാക്കിയുളള മൂല്യവർധിത സാധനങ്ങളുടെ ഉൽപാദനം, ഇൻറർനെറ്റ് ജനകീയമാക്കുന്നതിനുള്ള കെഫോൺ പദ്ധതി, നിർദിഷ്ട വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സമീപം ജപ്പാ​െൻറ മൂല്യവർധിത ഉൽപാദന സംവിധാനം തുടങ്ങിയ പദ്ധതികളും ജപ്പാനുമായുളള സഹകരണത്തിനുവേണ്ടി മുഖ്യമന്ത്രി മുന്നോട്ടുവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.