പൊലീസുകാർ കുറവ്​; സ്​റ്റേഷനുകളുടെ പ്രവർത്തനം താളംതെറ്റി

പത്തനാപുരം: റൂറൽ പരിധിയിലെ പ്രധാന പൊലീസ് സ്റ്റേഷനുകളായ പത്തനാപുരം, കുന്നിക്കോട് എന്നിവിടങ്ങളില്‍ ആവശ്യത്തിന് പൊലീസുകാരെ നിയമിക്കാന്‍ ഇനിയും നടപടിയില്ല. പൊലീസുകാരുടെ കുറവുമൂലം ക്രമസമാധാനപാലനം അവതാളത്തിലേക്ക് നീങ്ങുകയാണ്. ജനമൈത്രി, സ്റ്റുഡൻറ്സ് പൊലീസ് പദ്ധതികൾ കാര്യക്ഷമമായി നടക്കുന്നിെല്ലന്ന ആക്ഷേപവുമുണ്ട്. 43 പൊലീസുകാർ വേണ്ട പത്തനാപുരത്ത് 31 പേർ മാത്രമാണുള്ളത്. കുന്നിക്കോട് സ്റ്റേഷനിലാകട്ടെ 15 പേരുടെ കുറവാണുള്ളത്. പൊലീസുകാരുടെ കുറവ്മൂലം പല കേസുകളിലും അന്വേഷണം കാര്യക്ഷമമല്ല. മൂന്ന് അഡീഷനൽ എസ്.ഐ, ഒമ്പത് സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരെയാണ് പത്തനാപുരത്ത് അടിയന്തരമായി നിയമിക്കേണ്ടത്. എന്നാൽ മാത്രമേ പത്തനാപുരം സ്റ്റേഷ​െൻറ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാവൂ. നഗരത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്നായ ഗതാഗതക്കുരുക്കും പൊലീസുകാരുടെ കുറവ് മൂലം കൂടുതൽ രൂക്ഷമായി. കല്ലുംകടവ്, ജനത ജങ്ഷൻ, ഹോസ്പിറ്റൽ ജങ്ഷൻ എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് പൊലീസി​െൻറയോ ഹോംഗാർഡി​െൻറയോ സേവനമില്ല. പൊലീസുകാരുടെ കുറവ് കാരണം ഹോംഗാർഡുകളെ സ്റ്റേഷൻ ജോലിക്കായി ഉപയോഗിക്കുന്നതും ഇവിടെ പതിവാണ്. ഒരു ദിവസം മൂന്നുപേര്‍ ചെയ്യേണ്ട പാറാവ് ജോലി രണ്ടുപേര്‍ ചെയ്യേണ്ടിവരുന്നത് ജോലിഭാരം വര്‍ധിപ്പിക്കുന്നു. കുന്നിക്കോട് പൊലീസ് സ്റ്റേഷനിലെ പ്രധാന പ്രശ്നം സ്ഥിരമായി എസ്‌.ഐ ഇല്ലാത്തതാണ്. പുതിയതായി ചുമതലയേല്‍ക്കുന്നവരാകട്ടെ ഒരു മാസം തികച്ച് ജോലി ചെയ്യില്ല. സ്ഥലംമാറ്റം വാങ്ങി പോവുകയാണ് പതിവ്. സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ് പ്രവര്‍ത്തനവും ജനമൈത്രി പൊലീസും പത്തനാപുരത്തും കുന്നിക്കോട്ടും ഏതാണ്ട് നിലച്ച മട്ടാണ്. കൂടുതൽ പൊലീസുകാരെ നിയമിച്ച് മലയോര മേഖലയിലെ ക്രമസമാധാന പാലനം കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് ആവശ്യമുയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.