റോഡ് അറ്റകുറ്റപ്പണി: യാത്രക്കാരെ ദുരിതത്തിലാക്കി കരാറുകാരൻ

കടയ്ക്കൽ:- പള്ളിമുക്ക്-മുക്കുന്നം-പാങ്ങോട് റോഡ് അറ്റകുറ്റപ്പണിക്കായി വെട്ടിപ്പൊളിച്ചതിനാൽ യാത്രക്കാർ ദുരിതത്തിൽ. പള്ളിമുക്ക് -പാങ്ങോട് റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയായിരുന്നു. ഒടുവിൽ അറ്റകുറ്റപ്പണിക്കായി പണം അനുവദിച്ചിരുന്നു. കുറച്ച് ഭാഗം ടാർ ചെയ്തതിന് ശേഷം വലിയ മെറ്റലുകൾ റോഡിൽ വിതറിയത് ഉറപ്പിക്കുകപോലും ചെയ്യാതെ കരാറുകാരൻ മുങ്ങിയതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. ഇരുചക്രവാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്നുപോകുന്നത്. റോഡിൽ ആനപ്പാറ ഭാഗത്താണ് വലിയ മെറ്റൽ കല്ലുകൾ ഉറപ്പിക്കാതെ റോഡിൽ വിതറിയിരിക്കുന്നത്. കരാറുകാര​െൻറ അലംഭാവവും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമാണ് ദുരിതത്തിന് കാരണം. ഉദ്യോഗസ്ഥർക്ക് പരാതിനൽകിയിട്ടും പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നില്ല. നിർമാണസാമഗ്രികളും മെഷീനുകളും റോഡിൽ തന്നെ കിടക്കുന്നതിനാൽ യാത്രാദുരിതം വർധിക്കുന്നു. റോഡ് അറ്റകുറ്റപ്പണിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അടിയന്തരമായി ശരിയാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് കൊല്ലം ജില്ല സെക്രട്ടറി എം. തമീമുദ്ദീൻ ആവശ്യപ്പെട്ടു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.