പോസ്​റ്ററിൽ ചിത്രം വെക്കാത്ത സ്​ഥാനാർഥി, ചെരിപ്പിടാത്ത എം.എൽ.എ

തിരുവനന്തപുരം: ചെരിപ്പിടാത്ത എം.എൽ.എ, പ്രചാരണ പോസ്റ്ററുകളിൽ ചിത്രം വെക്കാത്ത സ്ഥാനാർഥി, വിദേശത്ത് പോകാത്ത ടൂറിസം മന്ത്രി -കേരളത്തി​െൻറ രാഷ്ട്രീയശൈലികളിൽനിന്ന് വഴിമാറിയുള്ള സഞ്ചാരമാണ് ഇ. ചന്ദ്രശേഖരൻ നായരെ ഇൗ വിശേഷണങ്ങൾക്ക് അർഹനാക്കിയത്. കാറില്ലാത്ത എം.എൽ.എമാർ അപൂർവമാവുന്ന കാലത്താണ് ചെരിപ്പില്ലാത്ത എം.എൽ.എയായി ഇ. ചന്ദ്രശേഖരൻ നായർ ശ്രദ്ധേയനായത്. നിയമസഭാംഗമായി ഏറെ കഴിഞ്ഞാണ് ചെരിപ്പിടുന്നത്. ഒരുതവണ നിയമസഭ സമ്മേളനം തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോൾ കണ്ണിനൊരു വേദന. തോപ്പിൽ ഭാസിയെക്കൂട്ടി ഡോക്‌ടറെ കണ്ടു. വിശദമായ പരിശോധന നടത്തിയെങ്കിലും രോഗമൊന്നും കണ്ടെത്തിയില്ല. ചികിത്സയൊന്നും വേണ്ട, ചെരിപ്പ് ധരിച്ചാൽ മതി എന്നായിരുന്നു ഡോക്‌ടറുടെ ഉപദേശം. നിർദേശപ്രകാരം ചെരിപ്പ് വാങ്ങിയപ്പോഴും അമളി. വഴുതിപ്പോകുന്നതുമൂലം ചെരിപ്പിട്ട് നടക്കാനാവുന്നില്ല. അങ്ങനെ രാത്രിയിൽ ആരും കാണാതെ ചെരിപ്പിട്ട് നടന്നു പരിശീലിക്കുകയായിരുന്നു. സെക്രേട്ടറിയറ്റിന് മുന്നിലായിരുന്നു പരിശീലനം. നിയമബിരുദം പൂർത്തിയാക്കി കോടതിയിൽ പോേകണ്ടിവന്നപ്പോഴാണ് പാൻറ്സും കോട്ടും ഷൂസുെമല്ലാം ധരിക്കേണ്ടിവന്നതെന്നും അഭിമുഖങ്ങളിലും ഒാർമകളിലും ചന്ദ്രശേഖരൻ നായർ ആവർത്തിച്ചിരുന്നു. ആറു തവണ നിയമസഭയിലേക്ക് മത്സരിക്കാൻ സ്ഥാനാർഥിയായപ്പോഴും ഒരിക്കൽപോലും സ്വന്തം ചിത്രം പോസ്റ്ററിൽ അച്ചടിക്കാൻ അനുവദിച്ചില്ല എന്നതായിരുന്നു മറ്റൊരു നിഷ്കർഷ. മറ്റൊരു സ്ഥാനാർഥിക്കും ചിന്തിക്കാൻപോലും കഴിയാത്ത കാര്യം. അലങ്കാരമോ ആവർത്തിച്ചുള്ള പരിചയെപ്പടുത്തലോ ഇല്ലാതെ തനത് ഇടപെടലുകളിലൂടെ ജനങ്ങളുടെ വിശ്വാസം ആർജിച്ചതിലുള്ള ആത്മവിശ്വാസമായിരുന്നു ഇതിന് പിന്നിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.