അവശതയില​​ും നോട്ട്​ നിരോധനത്തിനെതിരെ തുറന്നടിച്ച്​

തിരുവനന്തപുരം: പ്രായത്തി​െൻറ അവശതകളിലും സമകാലിക സംഭവങ്ങളിൽ കൃത്യമായ അഭിപ്രായം ഇ. ചന്ദ്രശേഖരൻ നായർക്കുണ്ടായിരുന്നു. ആദ്യ സർക്കാറി​െൻറ 60ാം വാർഷികത്തി​െൻറ ഭാഗമായി സർക്കാറി​െൻറ ആദരമേറ്റുവാങ്ങിയ ചടങ്ങ് നടന്ന 2017 ഏപ്രിൽ 25നാണ് അദ്ദേഹം ഒടുവിൽ മാധ്യമങ്ങെള അഭിമുഖീകരിച്ചത്. നോട്ട് നിരോധനം ജനജീവിതത്തെ പിടിച്ചുകെട്ടിയ സമയം. 'കേന്ദ്രം പല കാര്യങ്ങളിലും ജനത്തെ ശല്യപ്പെടുത്തുകയാണെന്നും ഇത് രാജ്യത്തെ തന്നെ അപകടാവസ്ഥയിലേക്കെത്തിക്കുകയാണ്' എന്നായിരുന്നു പ്രതികരണം. ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് ആഹ്വാനംചെയ്യാനും അന്ന് മറന്നില്ല. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെകുറിച്ചും വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. സംസ്ഥാന സർക്കാറിനെ കുറിച്ച് 'ചിലപ്പോൾ ചെറിയ വിവാദങ്ങെളാക്കെ ഉണ്ടാകുമെങ്കിലും സംസ്ഥാന സർക്കാർ നേരായദിശയിലാണ് സഞ്ചരിക്കുന്നതെന്നായിരുന്നു' പ്രതികരണം. ചെറുപ്പക്കാര​െൻറ ആവേശത്തോടെ കണ്ണിമുറിയാതെ ഒാർമകൾ നിരത്തി മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനെയും കെ. രാജുവിനെയും കടന്നപ്പള്ളി രാമചന്ദ്രനെയും ഇ. ചന്ദ്രശേഖരനെയും മാത്യു ടി. തോമസിനെയും ഇ. ചന്ദ്രശേഖരെനയും എ.സി. മൊയ്തീനെയും അദ്ഭുതപ്പെടുത്തിയാണ് അന്ന് അദ്ദേഹം യാത്രയാക്കിയത്. നിയമസഭയുടെ വജ്രജൂബിലിയോടനുബന്ധിച്ച് പഴയ നിയമസഭ ഹാളിൽ മുൻകാല സാമാജികരെ ആദരിക്കാൻ യോഗംചേർെന്നങ്കിലും ശാരീരിക അവശതയെ തുടർന്ന് അദ്ദേഹത്തിെനത്താൻ കഴിഞ്ഞിരുന്നില്ല. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വീട്ടിലെത്തിയാണ് അദ്ദേഹത്തെ ആദരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.