സംരംഭകർക്ക് ഏകജാലക സംവിധാനമൊരുക്കി ഉത്തരവ്​; നിയമവിരുദ്ധ വ്യവസായങ്ങൾക്ക്​ പരിരക്ഷ ലഭിക്കുമെന്നാശങ്ക

ഉത്തരവ് നടപ്പാക്കാൻ 13 ചട്ടങ്ങളിൽ ഭേദഗതി വരുത്തണം തിരുവനന്തപുരം: കേരളത്തിൽ വ്യവസായം തുടങ്ങാൻ 30 ദിവസത്തിനകം അനുമതി ലഭിക്കുന്ന ഏകജാലക സംവിധാനം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്. 30 ദിവസത്തിനകം സാധാരണഗതിയിൽ അനുമതി ലഭിച്ചില്ലെങ്കിൽ അഞ്ചുവർഷത്തേക്ക് കൽപിതാനുമതി (ഡീംഡ് ലൈസൻസ്) നൽകാമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ, സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുന്നതിനുവേണ്ടിയെന്ന വ്യാജേന ഇറക്കിയ ഉത്തരവ് നിയമവിരുദ്ധ വ്യവസായങ്ങൾക്കും -ബിസിനസ് സംരംഭങ്ങൾക്കും നിയമപരിരക്ഷ ലഭിക്കാനിടയാക്കുമെന്നതാണ് വസ്തുത. വ്യവസായ സൗഹൃദ സൂചികയിൽ കേരളം എറ്റവും പിന്നിലാണെന്ന കേന്ദ്ര സർക്കാർ വാദമനുസരിച്ചാണ് ഉത്തരവെന്നാണ് സംസ്ഥാന സർക്കാറി​െൻറ വാദം. നിയമവിരുദ്ധവും അനധികൃതവുമെന്ന് കണ്ടെത്തി പഞ്ചായത്തും മുനിസിപ്പാലിറ്റിയും കോർപറേഷനും തടഞ്ഞുവെക്കുന്ന ഏത് വ്യവസായത്തിനും ഡീംഡ് ലൈസൻസിലൂടെ അഞ്ച് വർഷത്തേക്ക് പ്രവർത്തന അനുമതി ലഭിക്കും. വിഭവക്കൊള്ളയും മലിനീകരണവും തദ്ദേശീയ ജനതയുടെ അവകാശങ്ങളും ഇല്ലാതാക്കുന്ന നിയമവിരുദ്ധ വ്യവസായങ്ങൾക്കും -ബിസിനസ് സംരംഭങ്ങൾക്കും പ്രവർത്തനങ്ങൾക്കും നിയമപരിരക്ഷയും ഭരണകൂട അംഗീകാരവും നൽകുന്ന വ്യവസ്ഥകളടങ്ങിയ ഉത്തരവ് ചുരുക്കത്തിൽ ഇതുസംബന്ധിച്ച് നിലനിൽക്കുന്ന മുഴുവൻ നിയമങ്ങളുമാണ് അട്ടിമറിക്കാൻ പോകുന്നത്. നിയമവിരുദ്ധമെന്നുകണ്ട് തടഞ്ഞുവെച്ചിരിക്കുന്ന പല സംരംഭങ്ങൾക്കും അനുമതി നൽകാൻ ഉദ്യോഗസ്ഥർ നിർബന്ധിതരാകുകയും ചെയ്യും. അധികാര വികേന്ദ്രീകരണമനുസരിച്ച് സംരംഭങ്ങൾക്ക് അനുമതി നൽകേണ്ട പ്രാഥമിക ഉത്തരവാദിത്തം പഞ്ചായത്തിനായിരുന്നു. കോർപറ്റേറുകൾക്കും കുത്തകകൾക്കുമനുകൂലമായി പഞ്ചായത്തുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഘട്ടങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങളുണ്ടാകാറുണ്ട്. പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ ഉത്തരവാദിത്തത്തിൽ നിന്നെല്ലാം പഞ്ചായത്തിന് ഒഴിയാൻ പറ്റും. ഇതുവഴി പ്രതിഷേധങ്ങളെ മറികടക്കാനും സർക്കാറിന് കഴിയും. പുതിയ ഉത്തരവ് നടപ്പാക്കുന്നതി​െൻറ ഭാഗമായി 13 ചട്ടങ്ങളിൽ ഭേദഗതി വരുത്തേണ്ടതുണ്ട്. പാരിസ്ഥിതിക അനുമതി ലഭിക്കേണ്ട നിയമങ്ങൾ, കേരള പഞ്ചായത്തീരാജ് നിയമം, കേരള ഭൂജല നിയന്ത്രണ നിയമം, ഫാക്ടറീസ് നിയമം, കേരള ഷോപ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മ​െൻറ് നിയമം എന്നിവയുടെ അടക്കം ചട്ടങ്ങളിലാണ് ഭേദഗതി വേണ്ടിവരുക. സർക്കാർ കോർപറേറ്റുകൾക്കും കുത്തകകൾക്ക് വേണ്ടിയും പ്രത്യക്ഷമായി തന്നെ നിയമങ്ങൾ അട്ടിമറിക്കുന്നത് സംസ്ഥാനത്ത് ഇത് ആദ്യമായിരിക്കും. ആർ. സുനിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.