gfdbsr1ഡോ. ബാബു ഷെര്‍സാദി​െൻറ മയ്യിത്ത് ഖബറടക്കി

ദുബൈ: കഴിഞ്ഞ ദിവസം നിര്യാതനായ ദുബൈയിലെ പ്രമുഖ വൃക്കരോഗ വിദഗ്ധൻ ഡോ. ബാബു ഷെര്‍സാദി​െൻറ മയ്യിത്ത് അല്‍ഖൂസ് ഖബര്‍സ്താനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ഭാര്യ ഡോ. ഫൗസിയ ഷെര്‍സാദ്, മൂത്ത മകന്‍ സുഹൈല്‍ ഷെര്‍സാദ്, ഭാര്യാ സഹോദരന്‍ റഈസ് അഹമ്മദ്, മാതാപിതാക്കളായ എഞ്ചി. പി.കെ അബൂബക്കര്‍, മുംതാസ്, കെ.എം.സി.സി നേതാക്കളായ ഇബ്രാഹിം എളേറ്റില്‍, ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ ചേര്‍ന്ന് ഇന്നലെ രാവിലെ 7.30ന് ദുബൈ പൊലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയില്‍ നിന്ന് മയ്യിത്ത് ഏറ്റുവാങ്ങി. പൊതുദര്‍ശന ശേഷം അല്‍ഖൂസ് മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് മകന്‍ സുഹൈല്‍ ഷെര്‍സാദ് നേതൃത്വം നല്‍കി. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, കായക്കൊടി ഇബ്രാഹിം മുസ്‌ലിയാർ എന്നിവര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഡോ. ഗള്‍ഫാര്‍ പി. മുഹമ്മദലി, എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, ഡോ. പി.എ ഇബ്രാഹിം ഹാജി,ഷംലാല്‍ അഹമ്മദ് എം.പി, ഡോ. ബാബുവി​െൻറ ഭാര്യാസഹോദരന്മാരായ റഈസ് അഹമ്മദ്, നസീര്‍ അഹമ്മദ്, ബന്ധുക്കളായ ഇ. മുഹമ്മദ് അഷ്‌റഫ്, ഇ. റഈസ്, കെ.എം.സി.സി യു.എ.ഇ അധ്യക്ഷൻ ഡോ. പുത്തൂര്‍ റഹ്മാന്‍, ഇബ്രാഹിം എളേറ്റില്‍, പി.കെ അന്‍വര്‍ നഹ,പുന്നക്കന്‍ മുഹമ്മദലി, സി.പി സൈതലവി, ഡോ. അന്‍വര്‍ അമീന്‍, റാഷിദ് ബിന്‍ അസ്‌ലം, അബ്ദുസ്സുബ്ഹാന്‍ ബിന്‍ ഷംസുദ്ദീന്‍, , അബു ഹാജി, ഡോ. എം. അബ്ദുസ്സലാം തുടങ്ങി സാംസ്‌കാരിക-സാമൂഹിക മേഖലകളിലെ നിരവധി പേരാണ് മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.