കളരി അഭ്യാസ അപൂര്‍വ താളിയോല രേഖകള്‍ ആര്‍കൈവ്‌സ് വകുപ്പിന് കൈമാറി

തിരുവനന്തപുരം: കളരി അഭ്യാസത്തി​െൻറ അപൂര്‍വ താളിയോല രേഖകള്‍ ഇനി ആര്‍കൈവ്‌സ് വകുപ്പിന് സ്വന്തം. തിരുവനന്തപുരം കാഞ്ഞിരംകുളം കെ.ആര്‍. നിവാസില്‍ കനകരാജി​െൻറ പക്കലുണ്ടായിരുന്ന പഴയ താളിയോല രേഖകള്‍ പുരാവസ്തു പുരാരേഖ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഏറ്റുവാങ്ങി. കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയാണ് കനകരാജ് രേഖകള്‍ മന്ത്രിക്ക് കൈമാറിയത്. കനകരാജി​െൻറ പൂര്‍വികരുടെ പക്കലുണ്ടായിരുന്ന രേഖകളാണിത്. തമിഴിലാണ് ഇതില്‍ അഭ്യാസമുറകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുറകള്‍ രേഖപ്പെടുത്തി അവ ചുരുട്ടി െവച്ച നിലയിലാണ്. ഇതിന് 150 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഇതോടൊപ്പം പഴയകാല രാശിപ്പലകയും നാണയങ്ങളും കൈമാറി. കേരളത്തി​െൻറ കായികാഭ്യാസമായ കളരിയെക്കുറിച്ചുള്ള രേഖകള്‍ ഏറെ വിലപ്പെട്ടതാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഇത്തരം അപൂര്‍വരേഖകള്‍ ആര്‍കൈവ്‌സ് വകുപ്പ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം രേഖകള്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനം വകുപ്പിനുണ്ടെന്നും മന്ത്രി പറഞ്ഞു. രേഖകള്‍ കൈമാറിയ കനകരാജിനെ മന്ത്രി ആദരിച്ചു. നടന്‍ എം.എസ്. വാര്യരുടെ നിര്യാണത്തില്‍ സാംസ്‌കാരിക മന്ത്രി അനുശോചിച്ചു തിരുവനന്തപുരം: നാടക നടന്‍ എം.എസ്. വാര്യരുടെ നിര്യാണത്തില്‍ മന്ത്രി എ.കെ. ബാലന്‍ അനുശോചിച്ചു. പ്രഫഷനല്‍ നാടകരംഗത്ത് അഞ്ചു പതിറ്റാണ്ട് നിറഞ്ഞുനിന്ന കലാകാരനായിരുന്നു. കേരളത്തിലെ പ്രശസ്തമായ പഴയകാല നാടകസമിതികളിലെല്ലാം പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു. സിനിമ-സീരിയല്‍ രംഗത്ത് അവസരം ലഭിച്ചെങ്കിലും നാടകമാണ് ത​െൻറ കരുത്തെന്ന് തിരിച്ചറിഞ്ഞ നടനായിരുന്നു. എക്കാലവും പുരോഗമനപക്ഷത്ത് നിലകൊണ്ട കലാകാരന്‍ കൂടിയായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.