താടിക്കണ്ണൻ അവാർഡ് അനിൽകുമാറിന്

തിരുവനന്തപുരം: കാടിനെ സ്വന്തം ജീവനുതുല്യം സ്നേഹിച്ച കണ്ണ​െൻറ ഓർമക്കായുള്ള 'താടിക്കണ്ണൻ അവാർഡ്' അനിൽകുമാറിന്. ദിവസവേതന വ്യവസ്ഥയിൽ മറയൂരിൽ വാച്ചറാണ് അനിൽകുമാർ. 50000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് വനം കായികമേളയുടെ സമാപന ദിനമായ ഡിസംബർ എട്ടിന് കണ്ണൂരിൽ വിതരണംചെയ്യും. അന്തർ സംസ്ഥാന ചന്ദന മോഷ്്ടാക്കളെ പിടികൂടുന്നതിലും രഹസ്യവിവര ശേഖരണത്തിലും അതീവജാഗ്രത പുലർത്തുന്ന അനിൽകുമാർ അനേക വാഹനങ്ങളും പ്രതികളേയും പിടികൂടി നിയമത്തി​െൻറ മുന്നിലെത്തിച്ചു. ചില പ്രദേശങ്ങളിൽ കഞ്ചാവ് കൃഷി പൂർണമായി അവസാനിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അർപ്പണബോധത്തോടെ അദ്ദേഹം നടത്തിയ പ്രവർത്തനമാണ് അവാർഡിന് അർഹനാക്കിയത്. 'ഫ്രണ്ട്സ് ഓഫ് കണ്ണൻ' എന്ന കൂട്ടായ്മയും പെരിയാർ കടുവ സംരക്ഷണ ഫൗണ്ടേഷനും ചേർന്നാണ് അവാർഡ് നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.