കിളിമാനൂർ ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു

കിളിമാനൂർ: കഴിഞ്ഞ മൂന്നുദിവസമായി തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂളിലും കിളിമാനൂർ ടൗൺ യു.പി.എസിലുമായി നടന്നുവന്ന ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു. മുൻ വർഷങ്ങളിലേതുപോലെ ഇക്കുറി വ്യക്തമായ ആധിപത്യം ഉറപ്പിക്കാൻ ഒരു സ്കൂളിനും കഴിഞ്ഞില്ല. എൽ.പി, യു.പി വിഭാഗം ജനറൽ മത്സരങ്ങളിൽ കടുവയിൽ കെ.ടി.സി.ടി ഒന്നാമതെത്തിയപ്പോൾ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ കിളിമാനൂർ രാജാ രവിവർമ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. യു.പി വിഭാഗം അറബിക് മത്സരത്തിൽ മൂന്ന് സ്കൂളുകൾ ഒന്നാംസ്ഥാനം പങ്കിട്ടു. ഓവറോൾ ഒന്നും രണ്ടും സ്ഥാനത്തെത്തിയവരും പോയൻറ് നിലയും: ജനറൽ വിഭാഗം എൽ.പി വിഭാഗം ജനറൽ: ഒന്നാംസ്ഥാനം - കെ.ടി.സി.ടി കടുവയിൽ - (61), രണ്ടാംസ്ഥാനം -ഗവ. എൽ.പി.എസ് മടവൂർ (57). യു.പി വിഭാഗം ജനറൽ. ഒന്നാംസ്ഥാനം - കെ.ടി.സി.ടി കടുവയിൽ - (80), രണ്ടാംസ്ഥാനം - ടൗൺ യു.പി.എസ് കിളിമാനൂർ (74). എച്ച്.എസ് വിഭാഗം ജനറൽ: ഒന്നാംസ്ഥാനം ആർ.ആർ.വി.ജി.എച്ച്.എസ്.എസ് കിളിമാനൂർ (195), രണ്ടാംസ്ഥാനം - കെ.ടി.സി.ടി കടുവയിൽ (193). എച്ച്.എസ്.എസ് വിഭാഗം ജനറൽ: ഒന്നാംസ്ഥാനം: ആർ.ആർ.വി.ജി.എച്ച്.എസ്.എസ് കിളിമാനൂർ (204), രണ്ടാംസ്ഥാനം കെ.ടി.സി.ടി കടുവയിൽ (179). അറബിക് കലോത്സവം എൽ.പി വിഭാഗം അറബിക്: ഒന്നാംസ്ഥാനം -പി.വി എൽ.പി.എസ് കൈലാസം കുന്ന് (45), രണ്ടാംസ്ഥാനം ഗവ. യു.പി.എസ് പേരൂർ വടശ്ശേരി, ഗവ. എൽ.പി.എസ് മടവൂർ (43). യു.പി വിഭാഗം അറബിക്: ഒന്നാംസ്ഥാനം -എം.എം.യു.പി.എസ് പേരൂർ, എസ്.എൻ. യു.പി.എസ് തേവലക്കാട്, എസ്.വി.യു.പി.എസ് പുലിയൂർകോണം (63), രണ്ടാംസ്ഥാനം -ആർ.ആർ.വി.ജി.എച്ച്.എസ്.എസ് കിളിമാനൂർ, കെ.ടി.സി.ടി കടുവയിൽ (61) എച്ച്.എസ് വിഭാഗം അറബിക് ഒന്നാംസ്ഥാനം -ഗവ. എച്ച്.എസ്.എസ് നാവായിക്കുളം (89), രണ്ടാംസ്ഥാനം - എസ്.കെ.വി.എച്ച്. എസ് കടമ്പാട്ടുകോണം. സംസ്കൃത കലോത്സവം യു.പി വിഭാഗം സംസ്കൃതം: ഒന്നാംസ്ഥാനം എസ്.വി.യു.പി.എസ് പുലിയൂർകോണം (79), എസ്.കെ.വി.യു.പി.എസ് പുല്ലയിൽ (77). എച്ച്.എസ് വിഭാഗം സംസ്കൃതം: ഒന്നാംസ്ഥാനം - എൻ.എസ്.എസ്.എച്ച്‌.എസ്‌.എസ് മടവൂർ (80), രണ്ടാംസ്ഥാനം- ആർ. ആർ.വി.ജി.എച്ച്.എസ്.എസ് (51). ചിത്രവിവരണം: കിളിമാനൂർ ഉപജില്ല സ്കൂൾ കലോത്സവത്തി​െൻറ സമാപന സമ്മേളനം ഡോ.എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.