സംഗീതവിസ്​മയം തീർത്ത് അസിമ മ്യൂസിക് ബാൻഡ്​

തിരുവനന്തപുരം: സംഗീതേപ്രമികളുടെ മനംകവർന്ന് അസിമ മ്യൂസിക് ബാൻഡ്. പാശ്ചാത്യസംഗീതവും ഇന്ത്യൻ ക്ലാസിക് സംഗീതവും ഇഴചേർന്ന സ്തുതിഗീതങ്ങൾ ആയിരുന്നു സംഗീതസന്ധ്യയുടെ പ്രത്യേകത. കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടിലേറെ ജില്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് ബാൻഡാണ് അസിമ. ആസ്േട്രലിയൻ സംഗീതകാരനായ ഡേവിസാരോ ഇന്ത്യയിലെത്തി 1980ൽ രൂപംകൊടുത്തതാണ് ഇത്. കേരള സർക്കാറി​െൻറ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസും ചേർന്നാണ് വിരുന്ന് ഒരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.