മലയിൻകീഴ്

: ഒക്കിനാവൻ കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 10ാമത് ദേശീയ കരാട്ടെ ടൂർണമ​െൻറ് പെരുകാവിൽ സംഘടിപ്പിക്കുന്നു. പെരുകാവ് ബി.കെ ഒാഡിറ്റോറിയത്തിൽ ഡിസംബർ മൂന്നിന് രാവിലെ 8.30ന് ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി വിദ്യാർഥികളടക്കം 600-ഓളം ക്ഷണിക്കപ്പെട്ട മത്സരാർഥികളാണ് ടൂർണമ​െൻറിൽ പങ്കെടുക്കുന്നത്. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള ഒക്കിനാവ ഗോജ്യൂ- റിയൂ -കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ടൂർണമ​െൻറ്. നാഷനൽ ചീഫ് ജി. ജ്യോതിനാഥ്, ചെന്നൈ പ്രതിനിധി സി. മാരിയപ്പൻ എന്നിവരാണ് പ്രധാന സംഘാടകർ. വി. വിജയകുമാർ, എസ്‌. ജയകുമാർ, സെയ്ദ് എന്നിവർ റഫറികളായിരിക്കും. 11 പേരടങ്ങുന്ന സ്പെഷൽ റഫറി പാനലുമുണ്ട്. രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ നടക്കുന്ന ടൂർണമ​െൻറിൽ ഏഴ് വയസ്സ് മുതൽ 18 വയസ്സുവരെയുള്ളവരെയും അതിന് മുകളിൽ പ്രായമുള്ള ആൺ-പെൺ മത്സരാർഥികളെയും രണ്ടായി തിരിച്ചാണ് മത്സരം നടത്തുന്നതെന്ന് ദേശീയ പ്രസിഡൻറ് ക്യോഷി ജി. ജ്യോതിനാഥ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.