ഹോട്ടലിലെ അമിതവില ഗ്രേഡിങ്​ നടത്തി നിയന്ത്രിക്കണം ^കോൺഫ്ര പൗരസംഗമം

ഹോട്ടലിലെ അമിതവില ഗ്രേഡിങ് നടത്തി നിയന്ത്രിക്കണം -കോൺഫ്ര പൗരസംഗമം തിരുവനന്തപുരം: വിശദമായ സർവേയിലൂടെ സ്ഥാനം, സേവനം, സൗകര്യം, വൃത്തി എന്നിവയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഹോട്ടലുകളെ തരംതിരിച്ച് സർക്കാർ വില നിശ്ചയിക്കണമെന്ന് കോൺഫ്ര പൗര സംഗമം അഭിപ്രായപ്പെട്ടു. പൊതുജനങ്ങൾ സാധാരണ ഉപയോഗിക്കുന്ന ചായ, കാപ്പി, ഇഡ്ഡലി, ദോശ, അപ്പം, പുട്ട്, ചപ്പാത്തി, പൊറോട്ട എന്നിവയുടെ പരമാവധി ഇൗടാക്കുന്ന വില നിശ്ചയിക്കണം. വില നിശ്ചയിക്കുേമ്പാൾ പ്രധാനമായി ഉപയോഗിക്കുന്ന അസംസ്കൃത സാധനങ്ങളുടെ വില നിലവാരം കണക്കിലെടുക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു. കോൺഫെഡറേഷൻ ഒാഫ് െറസിഡൻസ് അസോസിയേഷൻ (കേൺഫ്ര) പൗര സംഗമവും, കോൺഫ്ര കൺസ്യൂമർ ഫോറവും സംയുക്തമായി നടത്തിയ ചർച്ച സമ്മേളനത്തിലാണ് അഭിപ്രായം ഉയർന്നത്. പ്രഫ. അപ്പുക്കുട്ടൻ കൊല്ലാശ്ശേരി അധ്യക്ഷതവഹിച്ചു. എം. ശശിധരൻ നായർ, പ്രഫ. ഗീവർഗീസ്, ഗോപാലകൃഷ്ണൻ, കടപ്പ, ഉണ്ണിപ്പിള്ള, പി. പുരുഷോത്തൻ, വേണുഹരിദാസ്, െഎ. കൃപാകരൻ, സ്വാമിനാഥൻ ചെട്ടിയാർ, എസ്. കേശവപിള്ള, പി.ടി.എ കിളിമാനൂർ, ഡോ. ജി. പുരുഷോത്തമൻ, ഡോ. അനുപമം, സി. വിനയചന്ദ്രൻ എന്നിവർ പെങ്കടുത്തു. അനുശോചനം തിരുവനന്തപുരം: പ്രഗല്ഭ ഭരണാധികാരിയും കമ്യൂണിസ്റ്റ് നേതാവും പണ്ഡിതനുമായിരുന്നു ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ പ്രഭാത് ബുക്ക് ഹൗസ് അനുശോചിച്ചു. പ്രമുഖ കമ്യൂണിസ്റ്റ് നേതാവും ഭരണാധികാരിയുമായിരുന്ന ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ പ്രസിഡൻറ് എൻ. അനന്തകൃഷ്ണനും ജനറൽ സെക്രട്ടറി എസ്. ഹനീഫാ റാവുത്തറും അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.