അന​ുശോചിച്ചു

തിരുവനന്തപുരം: നാടക നടൻ എം.എസ്. വാര്യരുടെ നിര്യാണത്തിൽ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ അനുശോചിച്ചു. പ്രഫഷനൽ നാടകരംഗത്ത് അഞ്ച് പതിറ്റാണ്ട് നിറഞ്ഞുനിന്ന കലാകാരനായിരുന്നു. സിനിമ -സീരിയൽ രംഗത്ത് അവസരം ലഭിച്ചെങ്കിലും നാടകമാണ് ത​െൻറ കരുത്തെന്ന് തിരിച്ചറിഞ്ഞ നടനായിരുന്നു. എക്കാലവും പുരോഗമന പക്ഷത്ത് നിലകൊണ്ട കലാകാരൻ കൂടിയായിരുന്നു വാര്യരെന്നും സന്ദേശത്തിൽ മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.