മലയിൻകീഴ്

: മദ്യപിച്ച് സഹപ്രവർത്തകരെ ആക്രമിക്കുകയും ഓഫിസ് ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്ത കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ അറ്റൻറർ പിടിയിൽ. പൊറ്റയിൽ കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ (സി.എച്ച്.സി) അറ്റൻറർ കൊടുങ്ങാനൂർ സ്വദേശി ഹരികുമാറിനെയാണ് (45) പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.15നാണ് ആശുപത്രിയിൽ ഇയാൾ മദ്യപിച്ച് വെട്ടുകത്തിയുമായെത്തി സഹപ്രവർത്തകർക്ക് നേരെ വധഭീഷണിയുയർത്തി ആക്രമിക്കാൻ ശ്രമിക്കുകയും, ഫർണിചർ ഉൾപ്പെടെ സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തത്. ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. മുമ്പും സഹപ്രവർത്തകരുമായി ഇയാൾ കലഹിച്ച് പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും, സ്ഥിരംശല്യക്കാരനാണെന്നും എസ്.ഐ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.