മാർത്തോമ കൺവെൻഷൻ

അഞ്ചൽ: ഏഴാമത് അഞ്ചൽ സ​െൻറർ 30 മുതൽ ഡിസംബർ മൂന്നുവരെ കണ്ണങ്കോട് മാർത്തോമ ഐ.ടി.സി ഗ്രൗണ്ടിൽ നടക്കും. 15 ഇടവകകൾ സംയുക്തമായാണ് കൺവെൻഷൻ നടത്തുന്നത്. സമ്മേളനങ്ങൾ, ആത്മീയ പ്രഭാഷണങ്ങൾ, കുട്ടികളുടെ യോഗം, യുവജനസഖ്യം യോഗം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. 30ന് വൈകീട്ട് ആറിന് റവ. പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും. ഡോ. മാത്യു എം. തോമസ് അധ്യക്ഷത വഹിക്കും. വിവിധ യോഗങ്ങളിൽ ബാബു പുല്ലാട്, റെജി ജേക്കബ് എന്നിവർ ആത്മീയപ്രഭാഷണം നടത്തും. ഡിസംബർ മൂന്നിന് രാവിലെ എട്ടിന് ഭദ്രാസനാധിപൻ ജോസഫ് മാർ ബർന്നബാസ് സമാപനസന്ദേശം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.