പ്രവീൺ പ്രഭാകരനെ മോചിപ്പിക്കരുതെന്ന അപ്പീൽ കെനിയൻ കോടതി തള്ളി

പത്തനാപുരം: തടവിൽ കഴിയുന്ന പത്തനാപുരം സ്വദേശി പ്രവീൺ പ്രഭാകരനെയും ഡൽഹി സ്വദേശി വികാസ് ബൽവാനെയും വിട്ടയക്കരുതെന്ന പബ്ലിക് പ്രോസിക്യൂഷ​െൻറ അപ്പീല്‍ കെനിയന്‍ കോടതി തള്ളി. ഇന്ത്യന്‍ വിദ്യാർഥികളായ ഇരുവരെയും അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കോടതി ഉത്തരവിട്ടു. പരിശീലനാർഥം േജാലി ചെയ്തിരുന്ന വിദേശ കപ്പലിൽനിന്ന് മയക്കുമരുന്ന് കണ്ടെടുെത്തന്ന കേസിൽ ഉൾപ്പെടുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. മൂന്നര വര്‍‍‍ഷത്തെ കാത്തിരിപ്പിനും നിയമപോരാട്ടങ്ങള്‍ക്കും ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവരെ വെറുതെ വിട്ട് ഉത്തരവായത്. സാക്ഷി വിസ്താരത്തി​െൻറയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രവീണും വികാസും തെറ്റുകാരല്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, പ്രോസിക്യൂഷൻ അപ്പീൽ നൽകാൻ തീരുമാനിക്കുകയും ഇരുവരെയും മോചിപ്പിക്കരുതെന്ന് വാദിക്കുകയുമായിരുന്നു. നിലവിൽ മൊംബാസയിലെ ജയിലാണ് ഇരുവരും കഴിയുന്നത്. കെനിയൻ ആഭ്യന്തരവകുപ്പി​െൻറ കൈയിലുള്ള പാസ്പോര്‍ട്ടുകള്‍ അടിയന്തരമായി ഇവർക്ക് കൈമാറാനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കകം രേഖകളും നടപടിക്രമങ്ങളും പൂർത്തിയാക്കി ഇവർക്ക് ഇന്ത്യയിലെത്താൻ കഴിയുമെന്നറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.