റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കം അംഗീകരിക്കില്ല ^എം.പി

റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കം അംഗീകരിക്കില്ല -എം.പി കൊല്ലം: തിരുവനന്തപുരം റെയിൽവേ ഡിവിഷനെ വിഭജിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് കെ.സി. വേണുഗോപാൽ എം.പി. പാത ഇരട്ടിപ്പിക്കൽ ഉൾെപ്പടെ ഒട്ടേറെ വികസനപദ്ധതികൾ നടക്കുന്ന സാഹചര്യത്തിൽ ഡിവിഷനെ വിഭജിക്കുന്നത് തിരിച്ചടി ഉണ്ടാക്കും. തിരുവനന്തപുരം മുതൽ നാഗർകോവിൽ വരെയുള്ള ഭാഗം മധുര ഡിവിഷനോട് കൂട്ടിച്ചേർക്കാനും പകരം പുനലൂർ-ചെങ്കോട്ട പാത ഉൾപ്പെട്ട പ്രദേശം തിരുവനന്തപുരം ഡിവിഷന് കൈമാറാനുമുള്ള നീക്കത്തിൽനിന്ന് അധികൃതർ പിന്തിരിയണം. ഇതുസംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിന് കത്ത് നൽകി. പുതിയ വിഭജനം തിരുവനന്തപുരം ഡിവിഷ​െൻറ വരുമാനത്തിലും ട്രെയിനുകളുടെ എണ്ണത്തിലും ലഭിക്കുന്ന ബജറ്റ് വിഹിതത്തിലും ഉൾെപ്പടെ കാര്യമായ കുറവുണ്ടാകും. മലയാളികൾ അടക്കം ഡിവിഷന് കീഴിൽ ജോലിചെയ്യുന്ന റെയിൽവേ ജീവനക്കാർക്കും പ്രതികൂലമാണെന്നും എം.പി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.