മികവി​െൻറ നിറവില്‍ ടി.കെ.എം എൻജിനീയറിങ്​ കോളജ്

കൊല്ലം: കോളജുകളുടെ അക്കാദമിക് നിലവാരം നിര്‍ണയിക്കുന്ന ദേശീയസമിതിയായ 'നാക്'‍​െൻറ 'എ' ഗ്രേഡ് ടി.കെ.എം എൻജിനീയറിങ് കോളജിന് ലഭിച്ചു. കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, അര്‍ധസര്‍ക്കാര്‍ മേഖലകളിലെ എൻജിനീയറിങ് കോളജുകളില്‍ നാക് അക്രഡിറ്റേഷന്‍ ലഭിക്കുന്ന ആദ്യ കോളജ് എന്ന ബഹുമതിയും വജ്ര ജൂബിലിയുടെ നിറവില്‍നിൽക്കുന്ന ടി.കെ.എം സ്വന്തമാക്കി. ഉത്തര്‍പ്രദേശിലെ പൂർവാഞ്ചല്‍ യൂനിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.പി. സിങ്, അണ്ണ യൂനിവേഴ്സിറ്റി കമ്പ്യൂട്ടറിങ് വിഭാഗം ഡയറക്ടര്‍ ഡോ. വിറയ്മണ്ട് ഉത്തരിയരാജ്, മധ്യപ്രദേശിലെ ദേവി അഹില്യ യൂനിവേഴ്സിറ്റി മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ. ആശിഷ് തിവാരി എന്നിവര്‍ ഉള്‍പ്പെട്ട സംഘം കഴിഞ്ഞ ഒക്ടോബര്‍ 26 മുതല്‍ 28 വരെയാണ ്കോളജില്‍ സന്ദര്‍ശനം നടത്തിയത്. ടി.കെ.എം കോളജ് ട്രസ്റ്റി​െൻറ ആഭിമുഖ്യത്തില്‍ 1956ല്‍ തങ്ങള്‍കുഞ്ഞ് മുസ്ലിയാർ സ്ഥാപിച്ച കോളജി​െൻറ ശിലാസ്ഥാപനം നിര്‍വഹിച്ചത് പ്രഥമ പ്രസിഡൻറ് ഡോ. രാജേന്ദ്രപ്രസാദാണ്. 1958ല്‍ കേന്ദ്ര വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രി ഡോ. ഹുമയൂണ്‍ കബീര്‍ കോളജ് ഉദ്ഘാടനം ചെയ്തു. മൂന്നു വകുപ്പുകളിലായി 120ഓളം വിദ്യാർഥികളുമായി ആരംഭിച്ച കോളജില്‍ നിലവില്‍ 16 ബിരുദ-ബിരുദാനന്തര വിഭാഗങ്ങളിലായി 3600ലധികം വിദ്യാർഥികളുണ്ട്. സിവില്‍, മെക്കാനിക്കല്‍ വിഭാഗങ്ങള്‍ കേന്ദ്ര സർക്കാറി​െൻറ അംഗീകൃത ഗവേഷണകേന്ദ്രങ്ങളാണ്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പി​െൻറ റാങ്കിങ്ങില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച എൻജിനീയറിങ് കോളജുകളുടെ പട്ടികയിലും ടി.കെ.എം ഇടംനേടിയിട്ടുണ്ട്. എ.ഐ.സി.ടിയുടെയും യു.ജി.സിയുടെയും ഉയര്‍ന്ന ഗവേഷണ ഗ്രാന്‍ഡുകള്‍ക്ക് നാക് അക്രഡിറ്റേഷന്‍ സഹായകമാകുമെന്ന് പ്രിന്‍സിപ്പൽ ഡോ. എസ്. അയൂബ് പറഞ്ഞു. അക്രഡിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അധ്യാപകരെയും വിദ്യാർഥികളെയും ടി.കെ.എം ട്രസ്റ്റ് ചെയര്‍മാന്‍ ഷഹാല്‍ ഹസന്‍ മുസ്ലിയാരും ട്രഷറര്‍ ജലാലുദ്ദീന്‍ മുസ്ലിയാരും അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.