മരക്കുരിശ് തകർന്ന സംഭവം: മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും നെയ്യാറ്റിൻകര രൂപത പരാതിനൽകി

നെയ്യാറ്റിൻകര: ബോണക്കാട് കുരിശുമലയിൽ മരക്കുരിശ് തകർന്ന സംഭവത്തിൽ നെയ്യാറ്റിൻകര രൂപത മുഖ്യമന്ത്രി, വനംമന്ത്രി, ഡി.ജി.പി, സി.സി.എഫ്, ഡി.എഫ്.ഒ, നെടുമങ്ങാട് ഡിവൈ.എസ്.പി എന്നിവർക്ക് പരാതി നൽകി. ചൊവ്വാഴ്ച നെയ്യാറ്റിൻകര ബിഷപ്സ് ഹൗസിൽ ചേർന്ന യോഗമാണ് തീരുമാനങ്ങൾ എടുത്തത്. ആഗസ്റ്റിൽ ബോണക്കാട്ടെ കുരിശും അൾത്താരയും തകർത്തവർക്കെതിരെ പരാതി നൽകിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്നും നെയ്യാറ്റിൻകര രൂപതയുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ബോണക്കാട് കുരിശുമലക്കെതിരെ വനംവകുപ്പ് മേധാവികളുടെ ഒത്താശയോടെ സാമൂഹികവിരുദ്ധർ അടിക്കടി നടത്തുന്ന ആക്രമണങ്ങളിൽ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. യോഗത്തിൽ മോൺ ജി. ക്രിസ്തുദാസ് അധ്യക്ഷത വഹിച്ചു. മോൺ. റൂഫസ്പയസ്ലിൻ, മോൺ വി.പി. ജോസ്, കുരിശുമല റെക്ടർ ഫാ. ഡെന്നിസ് മണ്ണൂർ, ഫാ. ഷാജ്കുമാർ, കെ.എൽ.സി.എ രൂപത പ്രസിഡൻറ് ഡി. രാജു, അൽഫോൺസ ആൽറ്റിസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.