എം.എസ്​സി എം.എൽ.ടി പ്രവേശനത്തിന്​ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെയും കോഴിക്കോട് മിംമ്സ് കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസിലെയും എം.എസ്സി (എം.എൽ.റ്റി) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്രവേശനത്തിനുള്ള യോഗ്യതകൾ: (a) വിദ്യാഭ്യാസ യോഗ്യതകൾ: കേരളത്തിലെ ഏതെങ്കിലും സർവകലാശാലകളിൽനിന്നോ കേരള ആരോഗ്യ സർവകലാശാലയുടെയോ അംഗീകാരമുള്ള മറ്റേതെങ്കിലും സർവകലാശാലകളിൽനിന്നോ ബി.എസ്സി എം.എൽ.റ്റി കോഴ്സിന് 50തിൽ കുറയാതെ മാർക്ക് (എല്ലാവർഷവും ഉൾപ്പെടെ) ലഭിച്ച് വിജയിച്ചവർക്ക് ഈ കോഴ്സിന് അപേക്ഷിക്കാം. സർവിസ് വിഭാഗം ഉൾപ്പെടെ എല്ലാവിഭാഗം അപേക്ഷകരും പ്രവേശന പരീക്ഷ കമീഷണർ തിരുവനന്തപുരത്ത് നടത്തുന്ന പ്രവേശനപരീക്ഷ എഴുതിയിരിക്കണം. പ്രവേശനപരീക്ഷ തീയതി പിന്നീട് പ്രസിദ്ധീകരിക്കും സർവിസ് വിഭാഗക്കാർ ഉൾപ്പെടെയുള്ള എല്ലാ അപേക്ഷകർക്കും www.cee.kerala.gov.in പ്രവേശനപരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള പൊതുഅപേക്ഷാഫോറം ഉപയോഗിച്ച് ഡിസംബർ എട്ടിന് വൈകീട്ട് അഞ്ച് വരെ ഒാൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ജനറൽ വിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷാഫീസ് ഒാൺലൈൻ പേയ്മ​െൻറ് ഗേറ്റ് വേയിലൂടെ ഇൻറർനെറ്റ് ബാങ്കിങ്, െക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് മുഖേനയോ, ഓൺലൈൻ അപേക്ഷാ സമർപ്പണവേളയിൽ ലഭിക്കുന്ന ചെലാൻ ഉപയോഗിച്ച് കേരളത്തിലെ ഏതെങ്കിലും ഹെഡ്/സബ് പോസ്റ്റ് ഒാഫിസ് മുഖാന്തരമോ ഒടുക്കാം. സർവിസ് വിഭാഗത്തിലുള്ള അേപക്ഷാർഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് പുറമെ അപേക്ഷയുടെ പ്രിൻറൗട്ട്, രേഖകൾ സഹിതം എട്ടിന് വൈകീട്ട് അഞ്ചിന് മുമ്പ് കൺേട്രാളിങ് ഒാഫിസർക്ക് (ഡി.എം.ഇ) സമർപ്പിക്കണം. പ്രവേശന പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് പ്രവേശനപരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഹെൽപ് ലൈൻ നമ്പർ: 0471 2339101, 2339102, 2339103, 2339104.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.