ചീഫ് സെക്രട്ടറി അനധികൃത സ്വത്ത് സമ്പാദി​െച്ചന്ന കേസ്: പുനരന്വേഷണ ഹരജി തള്ളി

തിരുവനന്തപുരം: ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ പുനരന്വേഷണം ആവശ്യപ്പെട്ട ഹരജി തള്ളി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്ജ് അജിത്ത് കുമാറിേൻറതാണ് ഉത്തരവ്. കെ.എം. എബ്രഹാം അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് കൂടുതൽ തെളിവുകൾ നൽകാൻ ഹരജിക്കാരന് സാധിച്ചില്ല. സുപ്രീംകോടതിയുടെ വിധിന്യായങ്ങൾ അനുസരിച്ച് ഏതൊരു ഐ.എ.എസ് ഉദ്യോഗസ്ഥനും തങ്ങളുടെ സമ്പാദ്യത്തെക്കാളും 10 ശതമാനം അധിക വരുമാനം ആകാമെന്ന നിരീക്ഷണത്തിൽ കെ.എം. എബ്രഹാമിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി. രാജേന്ദ്രൻ നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ചു. ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന കാലയളവിൽ കെ.എം. എബ്രഹാം മുംബൈയിലും ജഗതിയിലും കൊല്ലത്തും അനധികൃത സ്വത്ത് സമ്പാദിച്ചതായാണ് ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹരജിയിലെ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.