പിണറായി രാജി​െവച്ച്​ ജനങ്ങളോട്​ മാപ്പുപറയണം ^എം.കെ. മുനീർ

പിണറായി രാജിെവച്ച് ജനങ്ങളോട് മാപ്പുപറയണം -എം.കെ. മുനീർ ചാത്തന്നൂർ: പിണറായി വിജയൻ രാജിവെച്ച് ജനങ്ങളോട് മാപ്പു പറയണമെന്ന് മുൻ മന്ത്രി ഡോ.എം.കെ. മുനീർ. വികസനം തച്ചുതകർത്ത് കേരളത്തെ പിന്നോട്ടു കൊണ്ടുപോകുകയാണ് പിണറായി ചെയ്യുന്നത്. രേമശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്ക'ത്തിന് ചാത്തന്നൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരവൂർ രമണൻ അധ്യക്ഷത വഹിച്ചു. സി.വി. പത്മരാജൻ, നൗഷാദ് യൂനുസ്, വി.ഡി. സതീശൻ, കെ.പി. മോഹനൻ, രാജ് മോഹൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. ചാനൽ കാമറാമാനെ മർദിച്ചതിൽ പ്രതിഷേധിച്ചു ചവറ: പ്രാദേശിക ചാനൽ കാമറാമാൻ സജീവനെ മർദിച്ച സംഭവത്തിൽ ബി.ജെ.പി ചവറ നിയോജകമണ്ഡലം പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് നിയോജക മണ്ഡലം പ്രസിഡൻറ് വെറ്റമുക്ക് സോമൻ ആവശ്യപ്പെട്ടു. അമിത വില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടി വേണം കരുനാഗപ്പള്ളി: ടൗണിൽ അമിത വില ഇൗടാക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കാൻ അധികൃതര്‍ തയാറാകണമെന്ന് കേരള ജനകീയ ഉപഭോക്തൃ സമിതി കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എം.പി. സുഗതന്‍ ചിറ്റുമൂല ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷിഹാബ് എസ്. പൈനുംമൂട് അധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷയും ഉപഭോക്താവും എന്ന വിഷയത്തില്‍ അഡീഷനല്‍ സപ്ലൈ ഒാഫിസര്‍ പി.സി. അനില്‍കുമാര്‍ ക്ലാസെടുത്തു. ദക്ഷിണേന്ത്യൻ സ്‌കൂള്‍ ശാസ്ത്ര നാടക മത്സരത്തില്‍ മികച്ച നടിയായി തെരഞ്ഞെടുത്ത അമീന ഹുസൈനെയും ഗായിക ഹന ഫാത്തിമിനെയും അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി ലൈക്ക് പി. ജോര്‍ജ്, കിളികൊല്ലൂര്‍ തുളസി, കല്ലട വിമല്‍കുമാര്‍, എ. നസീംബീവി, കെ. ചന്ദ്രദാസ്, കെ.സി. ശ്രീകുമാര്‍, സി.പി. സാനുകുമാര്‍, കല്ലുമ്പുറം വസന്തകുമാര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ബി. ശ്യാംചന്ദ്രന്‍ സ്വാഗതവും എ. മുഹമ്മദലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.