റീ ടാറിങ്​ പൊളിഞ്ഞ്​ കുഴിയായി; ശാപമോക്ഷമില്ലാതെ ഇളമ്പള്ളൂർ റെയിൽവേ ഗേറ്റ് റോഡ്

കുണ്ടറ: ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ നടപടിമൂലം റീടാർ ചെയ്ത റോഡ് ഒരുമാസത്തിനുള്ളിൽ വീണ്ടും തകർന്നു. കൊല്ലം- തിരുമംഗലം ദേശീയപാതയും കൊല്ലം- തേനി ദേശീയപാതയും സംഗമിക്കുന്ന ഇളമ്പള്ളൂർ റെയിൽവേ ഗേറ്റ് റോഡാണ് തകർന്നത്. ഇവിടെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കലുങ്ക് മണ്ണിട്ട് മൂടിയതാണ് വെള്ളക്കെട്ടിന് കാരണം. എന്നാൽ അത് പരിഹരിക്കാതെ വർഷം കുറഞ്ഞത് ആറ് തവണയെങ്കിലും അറ്റകുറ്റപ്പണികൾ നടത്തുകയാണ് അധികൃതർ. ഒരുമാസം മുമ്പ് റീടാർ ചെയ്തിരുന്നതാണ് ഇപ്പോൾ വീണ്ടും തകർന്ന് കുഴിയായത്. കലുങ്ക് വൃത്തിയാക്കി വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സൗകര്യം ഒരുക്കാതെ ഇവിടെ റോഡിന് ആയുസുണ്ടാവില്ലെന്ന് വിദഗ്ധർ പറയുന്നു. വർക്കർ, ഹെൽപർ ഇൻറർവ്യൂ കുണ്ടറ: ചിറ്റുമല ബ്ലോക്ക് പഞ്ചായത്തി​െൻറ പരിധിയിൽവരുന്ന പേരയം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വർക്കർ, ഹെൽപർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഇൻറർവ്യൂ ഡിസംബർ ആറ്, ഏഴ്, എട്ട്, 11 തീയതികളിൽ രാവിലെ ഒമ്പതിന് നടക്കും. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വളപ്പിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫിസിലാണ് ഇൻറർവ്യൂ. അപേക്ഷ സമർപ്പിച്ചിട്ടുള്ള എല്ലാവർക്കും ഇൻറർവ്യൂ കാർഡ് അയച്ചിട്ടുണ്ട്. ഇൻറർവ്യൂ കാർഡ് ലഭിക്കാത്തവർ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0474 2585024.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.