പടയൊരുക്കം ഇന്ന് ജില്ലയില്‍

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം പ്രതിഷേധജാഥ ബുധനാഴ്ച ജില്ലയില്‍ പ്രവേശിക്കും. വ്യാഴാഴ്ചയും ജില്ലയില്‍ പര്യടനം തുടരുന്ന ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. ബുധനാഴ്ച രാവിലെ ജില്ല അതിര്‍ത്തിയായ ഊന്നിൻമൂട്ടില്‍ ജാഥക്ക് സ്വീകരണം നല്‍കും. 10ന് വര്‍ക്കല, 11ന് ചിറയന്‍കീഴ്, വൈകീട്ട് മൂന്നിന് ആറ്റിങ്ങല്‍, നാലിന് വെഞ്ഞാറമൂട് വഴി അഞ്ചിന് നെടുമങ്ങാട്ട് സമാപിക്കും. വ്യാഴാഴ്ച രാവിലെ എട്ടിന് പ്രതിപക്ഷ നേതാവി​െൻറ ഔദ്യോഗിക വസതിയായ കേൻറാണ്‍മ​െൻറ് ഹൗസില്‍ നടക്കുന്ന സാഹിത്യ--സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള ആശയവിനിമയമാണ് ആദ്യ പരിപാടി. പിന്നീട് 10ന് ആര്യനാട്ടുനിന്ന് ജാഥ പര്യടനം ആരംഭിക്കും. 11ന് കാട്ടാക്കട, മൂന്നിന് ബാലരാമപുരം, നാലിന് നെയ്യാറ്റിന്‍കര വഴി അഞ്ചിന് വെള്ളറടയില്‍ സമാപിക്കും. ഡിസംബർ ഒന്നിന് ശംഖുംമുഖം കടപ്പുറത്താണ് സമാപനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.