വിദ്യാർഥികൾക്ക് സൈക്കിൾ വിതരണംചെയ്തു

വർക്കല: ഇടവ ഗ്രാമപഞ്ചായത്തിലെ നിർധന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി പ്രകാരം സൈക്കിൾ വിതരണംചെയ്തു. ഇടവ മുസ്ലിം എച്ച്.എസിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിത എസ്. ബാബു ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപകൻ എം.എസ്. ജലീൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹർഷാദ് സാബു, ഹെഡ്മിസ്ട്രസ് എസ്. അനിത, പഞ്ചാത്തംഗങ്ങളായ ശൈലജ, സത്യഭാമ, ജയദേവൻനായർ, എ. റഷീദ ബീവി, സ്റ്റാഫ് സെക്രട്ടറി ജി. സുരേഷ് എന്നിവർ സംസാരിച്ചു. മനുഷ്യബന്ധങ്ങളെ ശിഥിലമാക്കാൻ സർക്കാറുകൾ മത്സരിക്കുന്നു -പാലോട് രവി വർക്കല: മനുഷ്യബന്ധങ്ങളെ ശിഥിലമാക്കാനാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ മത്സരിക്കുന്നതെന്ന് മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി. പടയൊരുക്കത്തി​െൻറ പ്രചാരണാർഥം സംസ്കാരസാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന കലാജാഥയുടെ ജില്ലതല ഉദ്ഘാടനം വർക്കലയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രഫ. കാട്ടൂർ നാരായണപിള്ള അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വർക്കല കഹാർ, ഡി.സി.സി വൈസ് പ്രസിഡൻറ് പി.എം. ബഷീർ, വി.ആർ. പ്രതാപൻ, എൻ.വി. പ്രദീപ്കുമാർ, ബി. ധനപാലൻ, പി. സൊണാൾജ്, ആനി വർഗീസ്, കെ.ആർ.ജി. ഉണ്ണിത്താൻ, ജി. മോഹൻ, പ്രവീൺ ഇറക്കര, പ്രദീപ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.