സി.പി.എം വെഞ്ഞാറമൂട് ഏരിയ സമ്മേളനം തുടങ്ങി

വെഞ്ഞാറമൂട്: . കെ. അനിരുദ്ധൻ നഗറിൽ (ശ്രീപത്മം ഒാഡിറ്റോറിയം) ചൊവ്വാഴ്ച രാവിലെ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തി​െൻറ ഭരണഘടനയെയും മതേതര മൂല്യങ്ങളെയും ബി.ജെ.പി സർക്കാർ തകർത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ബി ടീമായാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും നോട്ടുനിരോധനം രാജ്യത്തെ ചെറുകിട വ്യവസായങ്ങളെ തകർെത്തന്നും അദ്ദേഹം പറഞ്ഞു. സി. ശശിധരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. കോലിയക്കോട് കൃഷ്ണൻ നായർ, എൻ. രതീന്ദ്രൻ, സി. ജയൻബാബു, പിരപ്പൻകോട് മുരളി, സി. അജയകുമാർ, പി. ബിജു, കെ. മീരാൻ എന്നിവർ സംസാരിച്ചു. ഡി.കെ. മുരളി എം.എൽ.എ സ്വാഗതം പറഞ്ഞു. രക്തസാക്ഷിപ്രമേയം എ.എ. റഹിമും അനുശോചനപ്രമേയം ജി. രാജേന്ദ്രനും അവതരിപ്പിച്ചു. രാവിലെ സമ്മേളനനഗരിയിൽ പ്രഫ.ആർ. രമേശൻ നായർ പതാക ഉയർത്തിയതോടെയാണ് നടപടികൾ ആരംഭിച്ചത്. പ്രതിനിധി സമ്മേളനം ബുധനാഴ്ചയും തുടരും. ഏരിയ കമ്മിറ്റി ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.