രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്ക് കടിഞ്ഞാണിടാൻ പൊലീസ്

തിരുവനന്തപുരം: വാഹനംമോടി കൂട്ടുന്നതിനായി രൂപമാറ്റം വരുത്തിയ വാഹനങ്ങളെ പൊലീസ് വലവീശി തുടങ്ങി. 'ആൾട്ടർ ഈഗോ' എന്ന പേരിൽ നടത്തിയ മിന്നൽ പരിശോധനയിൽ അമ്പതോളം വാഹനങ്ങൾ പിടികൂടി. വാഹന നിർമാതാക്കൾ ഇറക്കുന്ന ഘടനയിലും രൂപത്തിലും മാറ്റം വരുത്തുമ്പോൾ സ്ഥിരതയിൽ മാറ്റം വരുകയും അതുമൂലം അപകടം നടക്കാനും സാധ്യത കൂടുതലാണ്. ഇത്തരം വാഹനങ്ങളുടെ അമിതവേഗവും ശബ്ദവും പൊതുജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുെന്നന്ന പരാതികളുടെയും അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമീഷണർ പി. പ്രകാശി​െൻറ നിർദേശപ്രകാരം ഡി.സി.പി ജയദേവി​െൻറയും കൺേട്രാൾ റൂം അസിസ്റ്റൻറ് കമീഷണർ സുരേഷ് കുമാറി​െൻറയും നേതൃത്വത്തിൽ ഷാഡോ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ഫോർട്ട്, മെഡിക്കൽ കോളജ്, വെള്ളയമ്പലം, കവടിയാർ, ഈഞ്ചക്കൽ ബൈപാസ്, വഞ്ചിയൂർ, പേട്ട, മ്യൂസിയം, കരമന, പൂജപ്പുര, മണ്ണന്തല, വിഴിഞ്ഞം, കോവളം, വട്ടിയൂർക്കാവ് എന്നീ ഭാഗങ്ങളിൽനിന്നായി ബുള്ളറ്റ്, ഡ്യൂക്ക്, പൾസർ, എഫ്.ഇസഡ്, യമഹ വൈ.ബി.എക്സ്, ഹോണ്ട ട്വിസ്റ്റർ തുടങ്ങിയ രൂപമാറ്റം വരുത്തിയ അമ്പതോളം വാഹനങ്ങൾ പിടികൂടി. ബോധവത്കരണ ക്ലാസും പിടികൂടിയ വാഹനങ്ങൾ പിഴ ചുമത്തുന്നതുൾപ്പെടെ നടപടിയും സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. പിടികൂടുന്ന വാഹനങ്ങൾ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെകൊണ്ട് പരിശോധിച്ച് വാഹനങ്ങളുടെ രജിസ്േട്രഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെ നടപടി സ്വീകരിക്കുമെന്നും തുടർന്നുള്ള ആഴ്ചകളിലും ഇത്തരത്തിലെ മിന്നൽ പരിശോധന ഉണ്ടാകുമെന്നും കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.