ഇന്ത്യയുടെ വളർച്ചാനിരക്ക്​ 6.6 ശതമാനമായി കുറയുമെന്ന്​ ഡി.ബി.എസ്​ ബാങ്ക്

സിംഗപ്പൂർ: നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചനിരക്ക് 6.6 ശതമാനമായി കുറയുമെന്ന് സിംഗപ്പൂർ ആസ്ഥാനമായ ഡി.ബി.എസ് ബാങ്കി​െൻറ പ്രവചനം. നിലവിൽ 6.8 ശതമാനമാണ് വളർച്ചനിരക്ക്. സമ്പദ്രംഗം പ്രതിസന്ധിയിൽ ഉലയാതെ പിടിച്ചുനിർത്തുന്നതിനൊപ്പം നവീകരണ നടപടി സ്വീകരിക്കുകയും ചെയ്താൽ വളർച്ചനിരക്ക് 2019ൽ 7.2 ശതമാനത്തിലെത്തിക്കാനാവുമെന്നും 'ഇന്ത്യ 2018/19ൽ' എന്ന തലക്കെട്ടിലെ റിപ്പോർട്ട് വ്യക്തമാക്കുന്നു. മൂഡീസ് റേറ്റിങ്ങിലെ മുന്നേറ്റം സാമ്പത്തികരംഗത്ത് പ്രോത്സാഹനമുണ്ടാക്കിയിട്ടുണ്ട്. അതിനനുസരിച്ച് ഇന്ത്യൻ കമ്പനികൾക്ക് വിദേശ ബാങ്കുകളിൽനിന്ന് വായ്പയെടുക്കാനുള്ള ചെലവ് കുറഞ്ഞു. അതേസമയം, കഴിഞ്ഞ മൂന്നു വർഷത്തെ വളർച്ചനിരക്കുമായി താരതമ്യപ്പെടുത്തുേമ്പാൾ രാജ്യത്തെ സാമ്പത്തിക മേഖല പ്രതിസന്ധി നേരിടുകയാണ്. ചരക്കു സേവന നികുതിമൂലം വ്യാപാരരംഗത്തുള്ള മാന്ദ്യവും മറ്റുമാണ് വളർച്ചനിരക്ക് കുറയാൻ കാരണം. ഇതുമൂലമുള്ള പണപ്പെരുപ്പം അവശ്യസാധന വിലക്കയറ്റത്തിനും കാരണമായി. അതേസമയം, ചരക്കു സേവന നികുതി ജനങ്ങളുടെ നികുതിഭാരം കുറച്ചിട്ടുണ്ടെന്ന് ബാങ്ക് നിരീക്ഷിച്ചു. ഇത് വാഹന വിൽപനയും വ്യക്തിഗത വായ്പയെടുക്കലും വർധിപ്പിക്കും. 2018-19 വർഷം രൂപയുടെ മൂല്യം ഡോളറിനെതിരെ 67-68 രൂപയായിരിക്കുമെന്നും ബാങ്ക് പ്രവചിച്ചു. ഏഷ്യയിലെ മുൻനിര സാമ്പത്തിക സേവനദാതാക്കളാണ് ഡെവലപ്മ​െൻറ് ബാങ്ക് ഒാഫ് സിംഗപ്പൂർ (ഡി.ബി.എസ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.