saudig1സൗദിയിലെ ജ്വല്ലറി സ്വദേശിവത്​കരണം; നിയമം ഞായറാഴ്ച പ്രാബല്യത്തില്‍

സൗദിയിലെ ജ്വല്ലറി സ്വദേശിവത്കരണം; നിയമം ഞായറാഴ്ച പ്രാബല്യത്തില്‍ - വിദേശിയെ ജോലിക്ക് നിര്‍ത്തിയാല്‍ 20,000 റിയാല്‍ പിഴ -റിയാദ്: സൗദിയിൽ സ്വര്‍ണക്കടകളിലെ സമ്പൂര്‍ണ സൗദിവത്കരണം ഞായറാഴ്ച പ്രാബല്യത്തില്‍ വരും. ജ്വല്ലറികളിൽ വിദേശിയെ ജോലിക്ക് നിര്‍ത്തിയാല്‍ 20,000 റിയാല്‍ പിഴ ചുമത്തുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. വിദേശികളുടെ എണ്ണത്തിന് അനുസരിച്ച് പിഴ സംഖ്യയും ഇരട്ടിക്കും. ഡിസംബര്‍ മൂന്ന് മുതലാണ് സ്വര്‍ണക്കടകളിലെ സമ്പൂര്‍ണ സ്വദേശിവത്കരണ നിയമം പ്രാബല്യത്തില്‍ വരുന്നത്. സ്വകാര്യ മേഖലയിലെ ഊർജിത സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന നിതാഖാത്തി​െൻറ ഭാഗമായ നിയമത്തെകുറിച്ച് രണ്ട് മാസം മുമ്പാണ് പ്രഖ്യാപിച്ചത്. വിദേശികള്‍ പിടിക്കപ്പെട്ടാൽ സ്ഥാപനത്തിനാണ് പിഴ ചുമത്തുക. പ്രമുഖ ഷോപ്പിങ് മാളുകളിലും സ്വര്‍ണക്കടകള്‍ കേന്ദ്രീകരിച്ചും മുഴുസമയ പരിശോധന ഉണ്ടായിരിക്കുമെന്നും തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.