പാറക്കുഴി സുരേന്ദ്രൻ സി.പി.എം നേമം ഏരിയ സെക്രട്ടറി

നേമം: രണ്ടുദിവസമായി നടന്ന സി.പി.എം പ്രതിനിധി സമ്മേളനം പാറക്കുഴി സുരേന്ദ്രനെ നേമം ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സെക്രട്ടറി ഉൾപ്പെടെ 19 അംഗ ഏരിയ കമ്മിറ്റിയെയും 22 അംഗ ജില്ല സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. കല്ലിയൂർ ശ്രീധരൻ, എ. പ്രതാപചന്ദ്രൻ നായർ, ബാലരാമപുരം കബീർ, ആർ. പ്രദീപ്കുമാർ, എസ്.കെ. പ്രമോദ്, ഡി. സുരേഷ്കുമാർ, ബാലരാമപുരം ശശി, വി. മോഹനൻ, എം. ബാബുജാൻ, പി. ടൈറ്റസ്, ടി. മല്ലിക, എസ്.കെ. പ്രീജ, ആർ. മുരളീധരൻ നായർ, എസ്. രാധാകൃഷ്ണൻ, ജി. വസുന്ധരൻ, ജി.എൽ. ഷിബുകുമാർ, എ. കമാൽ, നീമറൺകര വിജയൻ എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ. നാലുദിവസം നീണ്ട സമ്മേളനത്തി​െൻറ സമാപനദിനമായ ബുധനാഴ്ച ബാലരാമപുരം കൊടിനട മുതൽ വെടിവെച്ചാൻകോവിൽ വരെ റെഡ് വളൻറിയേഴ്സ് മാർച്ചും ബഹുജനറാലിയും നടക്കും. പൊതുയോഗം സി.പി.എം സംസ്ഥാനസമിതി അംഗം എം.എൻ. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.