പടയൊരുക്കം: ഒപ്പുശേഖരണം

കൊട്ടിയം: കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ പടയൊരുക്കത്തി​െൻറ ഭാഗമായി 'ഒരു കോടി ഒപ്പ്, ഒടുങ്ങാത്ത പ്രതിഷേധം' എന്ന മുദ്രാവാക്യമുയർത്തി തൃക്കോവിൽവട്ടം യു.ഡി.എഫ് മേഖല കമ്മിറ്റി ഒപ്പുശേഖരണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് നസിമുദ്ദീൻ ലബ്ബ ഉദ്ഘാടനം ചെയ്തു. കായിക്കര ഷാഹുൽ ഹമീദ്, ഇ അസീംകുഞ്ഞ്, കൊട്ടിയം അബ്ദുൽ സലാം, ജി. കൊച്ചുമ്മൻ, അബ്ദുൽ റഷീദ്, ശ്രീനിവാസൻ, സിംപിൾ ഷമീർ, ജയശ്രീകൃഷ്ണമ്മ, സിനാഫ്, നാസർ, സജീവ്, ഷെമീർ എന്നിവർ പങ്കെടുത്തു. ലഹരി വിമുക്ത ഭാരതം പദ്ധതി -ചിത്രം - ചാത്തന്നൂർ: കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തി​െൻറ സഹകരണത്തോടെ നടപ്പാക്കുന്ന ലഹരി വിമുക്ത ഭാരതം പദ്ധതിക്ക് ചാത്തന്നൂരിൽ തുടക്കമായി. കാരംകോട് രാകേഷ് രവി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മായാ സുരേഷ് ഉദ്ഘാടനം ചെയ്തു. ഡി. ഗിരികുമാർ, ശൈലജാ പ്രേം, എം.കെ. തങ്കം, മഹേഷ് കുമാർ എന്നിവർ സംസാരിച്ചു. ലഹരി വിമുക്ത ഭാരതം പദ്ധതിയുടെ ദേശീയ നിർവാഹക സമിതി അംഗം ഡോ.എൻ. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പടയൊരുക്കത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു കൊട്ടിയം: രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തി​െൻറ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാകുന്നു. മയ്യനാട്, തൃക്കോവിൽവട്ടം, ഇരവിപുരം, മുണ്ടയ്ക്കൽ, നെടുമ്പന, ആദിച്ചനല്ലൂർ, പഞ്ചായത്തുകളിൽ യു.ഡി.എഫ് പ്രവർത്തന കൺവെൻഷനുകൾ പൂർത്തിയായി. ബൂത്ത് തലത്തിലെ പ്രധാന കവലകൾ കേന്ദ്രീകരിച്ച് ഒപ്പുശേഖരണം നടന്നു. കേന്ദ്ര -സംസ്ഥാന സർക്കാറുകൾക്കെതിരെ ഇരവിപുരം നിയോജക മണ്ഡലത്തിലെ 162 ബൂത്തുകളിലും ഒപ്പു ശേഖരണം പൂർത്തിയായതായി യു.ഡി.എഫ് ഇരവിപുരം മണ്ഡലം വർക്കിങ് ചെയർമാൻ കെ. ബേബിസൺ പറഞ്ഞു. ഇരവിപുരം, കൊല്ലം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പടയൊരുക്കത്തിന് നൽകുന്ന സ്വീകരണം 28ന് വൈകീട്ട് അഞ്ചിന് കൊല്ലം പീരങ്കി മൈതാനത്താണ് നടക്കുക. കുണ്ടറ ബ്ലോക്കി​െൻറ നേതൃത്വത്തിൽ കേരളപുരത്ത് നടക്കുന്ന സ്വീകരണ സമ്മേളനത്തിനു ശേഷം കണ്ണനല്ലൂർ, കൊട്ടിയം വഴി ചാത്തന്നൂരിലെത്തും. ചാത്തന്നൂരിലെ സമ്മേളനത്തിനു ശേഷം ദേശീയപാതയിലൂടെ കൊട്ടിയം വഴി കൊല്ലം കേൻറാൺമ​െൻറ് മൈതാനിയിലെത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.