തൊഴിൽ നിഷേധിച്ചു; വിധവയായ കശുവണ്ടി തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു

ഓയൂർ: തൊഴിൽ നിഷേധിച്ചതിനെ തുടർന്ന് വിധവയായ കശുവണ്ടി ഫാക്ടറി തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു. വേളമാന്നൂർ കുളമട സ്വദേശി ലതയാണ് (52) ഗുളികകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അവശനിലയിലായ ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓയൂർ ജങ്ഷനിലെ കനാലിന് സമീപമുള്ള ഇ.എ.കെ കശുവണ്ടി ഫാക്ടറിയിൽ തിങ്കളാഴ്ച രാവിലെ 8.30യോടെയായിരുന്നു സംഭവം. മകളുടെ പ്രസവശുശ്രൂഷയുമായി ബന്ധപ്പെട്ട് ലത ലീവെടുത്തിരുന്നു. തിരിച്ചെത്തിയപ്പോൾ ഇ.എസ്.ഐ ലീവ് നൽകണമെന്ന് ഫാക്ടറി അധികൃതർ അറിയിച്ചു. എന്നാൽ, ഇ.എസ്.ഐ അധികൃതർ ഏഴ് ദിവസത്തെ ലീവാണ് നൽകിയതെന്നും 27 ദിവസമെന്ന് ലത തിരുത്തിയെന്നും കമ്പനി അധികൃതർ പറയുന്നു. അതേസമയം തുടർന്ന് താൽക്കാലികമായി ജോലി അനുവദിച്ചിരുന്നു. എന്നാൽ, തിങ്കളാഴ്ച കാർഡിൽ പണിയെടുക്കാൻ അനുവദിക്കണമെന്ന് വീണ്ടും ലത ആവശ്യപ്പെട്ടു. മാനേജർ ലീവ് കൊണ്ടുവരാതെ ജോലിക്ക് കയേറണ്ടതില്ലെന്ന് പറഞ്ഞ് ലതയെ വിലക്കി. ഇതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.