പത്മാവതി സിനിമ കേരളത്തിൽ പ്രദർശിപ്പിക്കാൻ സർക്കാർ ധൈര്യം കാട്ടണം ^ആര്യാടൻ ഷൗക്കത്ത്

പത്മാവതി സിനിമ കേരളത്തിൽ പ്രദർശിപ്പിക്കാൻ സർക്കാർ ധൈര്യം കാട്ടണം -ആര്യാടൻ ഷൗക്കത്ത് കൊല്ലം: പത്മാവതി സിനിമ കേരളത്തിൽ റിലീസ് ചെയ്യിക്കാൻ സർക്കാർ ധൈര്യം കാട്ടണമെന്ന് സംസ്കാരസാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്. സംഘ്പരിവാർ ഭീഷണി തള്ളിക്കളഞ്ഞ് ബംഗാളിൽ സിനിമ പ്രദർശിപ്പിക്കുമെന്ന് മമത ബാനർജി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ഇടത് സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. ഫാഷിസത്തിനെതിരെ സാംസ്കാരിക പ്രതിരോധമെന്ന സന്ദേശവുമായി സംസ്കാരസാഹിതിയുടെ കലാജാഥക്ക് കരുനാഗപ്പള്ളിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജാഥ ക്യാപ്റ്റനായ അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ 'പടയൊരുക്ക'ത്തിന് മുന്നോടിയായിരുന്നു ജാഥ. എസ്.എ. ഇഖ്ബാൽ അധ്യക്ഷതവഹിച്ചു. സ്വീകരണം ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി കൈതവനത്തറ ശങ്കരൻകുട്ടി, ജാഥ അംഗങ്ങളായി ജനറൽ കൺവീനർ എൻ.വി. പ്രദീപ്കുമാർ, മോഹൻജി വെൺപുഴശ്ശേരി, അനി വർഗീസ്, പ്രവീൺ ഇറവങ്കര, ഷിബു വൈക്കം, സാഹിതി ജില്ലാ ചെയർമാൻ അഡ്വ. ഷാൻ പത്തനാപുരം, വി.ആർ. പ്രമോദ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച 30 പ്രതിഭകളെ ആദരിച്ചു. ചവറയിൽ നൽകിയ സ്വീകരണം ഡി.സി.സി ജനറൽ സെക്രട്ടറി കോലത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. റിനോസ് ഷാ അധ്യക്ഷതവഹിച്ചു. കേരളപുരത്ത് നൽകിയ സ്വീകരണം ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ.വി. സഹജൻ ഉദ്ഘാടനം ചെയ്തു. ചെമ്പള്ളൂർ സുരേഷ്ബാബു അധ്യക്ഷതവഹിച്ചു. ചാത്തന്നൂരിൽ നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. ടി.ജി. പ്രതാപൻ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.