സംഭാവനകൾ സ്വീകരിക്കുന്നതിന്​ നിയന്ത്രണം; എസ്​.എൻ ട്രസ്​റ്റ്​ കേന്ദ്ര ഓഫിസിൽ ഉപരോധം

കൊല്ലം: ശ്രീനാരായണ ട്രസ്റ്റിൽ സംഭാവനകൾ സ്വീകരിക്കുന്നതിന് നിയമവിരുദ്ധമായ നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ട്രസ്റ്റ് സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ എസ്.എൻ ട്രസ്റ്റ് കേന്ദ്ര ഓഫിസ് ഉപരോധിച്ചു. കഴിഞ്ഞ 65 വർഷമായി ട്രസ്റ്റിൽ സംഭാവന സ്വീകരിക്കുന്നതിന് യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു. ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് നിയന്ത്രണം ഏർെപ്പടുത്തിയത്. കഴിഞ്ഞ ട്രസ്റ്റ് ഇലക്ഷനുശേഷം സംഭാവന സ്വീകരിക്കാതെ തിരിച്ചയക്കുകയാണെന്ന് സമരക്കാർ പറഞ്ഞു. പ്രത്യേക ഫോറവും ട്രസ്റ്റ് ബോർഡ് മെംബർമാരുടെ ശിപാർശയും സഹിതമാണ് അപേക്ഷിക്കേണ്ടത് എന്നും അതിനുശേഷം ട്രസ്റ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി പരിശോധിച്ച് ആവശ്യമെങ്കിൽ മാത്രമേ സംഭാവനകൾ സ്വീകരിച്ച് അംഗത്വം നൽകൂ എന്നുമുള്ള പുതിയ നിബന്ധനകളെയാണ് സമരക്കാർ എതിർത്തത്. രാവിലെ 10.30ന് ആരംഭിച്ച ഉപരോധസമരം ഉച്ചക്ക് ഈസ്റ്റ് എസ്.ഐ മഞ്ജുലാൽ ഇരുകൂട്ടരുമായി ചർച്ച നടത്തിയതി​െൻറ അടിസ്ഥാനത്തിൽ എല്ലാവരുടെയും സംഭാവനകൾ സ്വീകരിച്ച് രസീത് നൽകാമെന്ന ഉറപ്പിൽ ഉച്ചക്ക് 1.30ന് അവസാനിച്ചു. ട്രസ്റ്റിന് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതിനാൽ ശങ്കേഴ്സ് ആശുപത്രിയുടെ നവീകരണത്തിന് അഞ്ചുകോടി രൂപ ലോൺ എടുക്കുന്നതിന് ഹൈകോടതിയെ സമീപിച്ച വെള്ളാപ്പള്ളി നടേശനാണ് സംഭാവനകൾ സ്വീകരിക്കാതെ തിരിച്ചയക്കുന്നതെന്നും എസ്.എൻ ട്രസ്റ്റ് വെള്ളാപ്പള്ളി നടേശ​െൻറ കുടുംബസ്വത്താക്കി മാറ്റുവാൻ അനുവദിക്കിെല്ലന്നും ഉപരോധസമരം ഉദ്ഘാടനം ചെയ്ത ട്രസ്റ്റ് സംരക്ഷണസമിതി കൺവീനർ ഡി. രാജ്കുമാർ ഉണ്ണി പറഞ്ഞു. ഉപരോധസമരത്തിന് ഡി. രാജ്കുമാർ ഉണ്ണി, പ്രഫ. ജെ. ചിത്രാംഗദൻ, ഡി. പ്രഭ, ബി. പുരുഷോത്തമൻ, കടകംപള്ളി മനോജ്, എൻ. ചന്ദ്രസേനൻ, എസ്. രാജ്മോഹൻ, ഡോ. മണിയപ്പൻ, പ്രഫ. എൻ. അനിരുദ്ധൻ, പാട്ര രാഘവൻ, എൻ. ധനേശൻ, ഡോ. വിശ്വവത്സലൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.