വൃശ്ചികോത്സവം സമാപിച്ചു

ഓച്ചിറ: പരിഷ്കൃതസമൂഹത്തിന് യോജിക്കാത്ത പ്രവൃത്തിയാണ് വർഗീയതയെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തി​െൻറയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ പല കോണുകളിൽനിന്ന് ആസൂത്രിത ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ഹീന പ്രവൃത്തികൾ വ്യാപകമായ ഭവിഷ്യത്തുകൾ ക്ഷണിച്ചു വരുത്തും. ഒരു മത വിശ്വാസത്തിനും മനുഷ്യനെ മറന്ന് നിലനിൽക്കാനാകിെല്ലന്നും അദ്ദേഹം പറഞ്ഞു. സി. ദിവാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ്, കെ.പി. ശ്രീകുമാർ, എ. സോമരാജൻ, പി.ബി. സത്യദേവൻ, കെ. രാജപ്പൻ രാജപുരം, കളരിക്കൽ ജയപ്രകാശ്, എം.ആർ. ബിമൽ ഡാനി എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.