എം.സി റോഡിൽ ശബരിമല തീർഥാടകർ അപകടത്തിൽപ്പെട്ടു; രണ്ടു പേർക്ക് പരിക്ക്

ആയൂർ: എം.സി റോഡിൽ വയക്കൽ പൊലിക്കോട് ഭാഗത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാൻ അപകത്തിൽപ്പെട്ടു. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശികളായ മോഹൻരാജ്, സാബുകുമാർ എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്കുവന്ന വാൻ നിയന്ത്രണംവിട്ട് താഴ്ചയിൽ തോട്ടിലേക്ക് മറിയുകയായിരുന്നു. എസ്.ഐ.ഒ ദക്ഷിണകേരള സമ്മേളനം: സ്വാഗതസംഘം രൂപവത്കരിച്ചു കൊല്ലം: 'വിശ്വാസം അഭിമാനമാണ്, സാഹോദര്യം പ്രതിരോധമാണ്' പ്രമേയത്തിൽ എസ്.ഐ.ഒ ഡിസംബർ 23ന് കൊല്ലത്ത് സംഘടിപ്പിക്കുന്ന ദക്ഷിണകേരള സമ്മേളന നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ഉമയനല്ലൂർ ഗ്രേയ്‌സ് ഇൻറർനാഷനൽ സ്കൂളിൽ നടന്ന പരിപാടിക്ക് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. രക്ഷാധികാരിയായി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, ചെയർമാൻ സി.ടി. സുഹൈബ്, വൈസ് ചെയർമാൻ തൗഫീഖ് മമ്പാട്, പി.എച്ച്. മുഹമ്മദ്‌, ജനറൽ കൺവീനർ എ. ആദിൽ, കൺവീനറായി ഷഹിൻ ഷിഹാബ് എന്നിവരെ തെരഞ്ഞെടുത്തു. വിവിധ വകുപ്പ് കൺവീനർമാരായി എസ്. മുജീബ് റഹ്മാൻ, അനീഷ് യുസുഫ് (നഗരി), റഹീം ചേന്നമംഗലൂർ, എ.എ. കബീർ (ലൈറ്റ് ആൻഡ് സൗണ്ട്), ടി.എ. ബിനാസ്, ഇ.കെ. ഷുജാദ് (പ്രചാരണം ), അംജദ് അലി, അബുല്ലൈസ് (പി.ആർ ആൻഡ് മീഡിയ), കെ.പി. അജ്മൽ, ടി.എം. ശരീഫ് (പ്രതിനിധി), റമീസ് വേളം, അർഷാദ് പി.അഷ്‌റഫ്‌ (പ്രോഗ്രാം), ഷിയാസ് പെരുമാതുറ, തൻസീർ ലത്തീഫ് (പ്രകടനം), ഷഫീഖ് അന്നമനട, സലീം മൂലയിൽ (സ്റ്റേജ്), കെ.എം. ഷെഫ്‌റിൻ, അൻവർ ഇസ്‌ലാം (അക്കോമഡേഷൻ ആൻഡ് റിസപ്ഷൻ) നഈം ഗഫൂർ, ഷാഹിൻ നെടുമങ്ങാട് (മൊമെേൻറാ), സി.കെ. ഷബീർ, സലാഹുദ്ദീൻ പോരേടം (വളൻറിയർ), അനസ് റോഡുവിള (സാമ്പത്തികം), ഡോ. എ.കെ. സഫീർ, ഡോ. സൈജു ഹമീദ് (മെഡിക്കൽ), ഡോ.എ.കെ. സഫീർ, ഖലീലുള്ള ടി.എ. (സെക്യൂരിറ്റി), അഫീഫ് അഹ്മദ്, അൻവർ ഇസ്‌ലാം (സ്റ്റാൾ), സാലിഹ് കോട്ടപ്പള്ളി, ബുഹാരി (ട്രാൻസ്പോർേട്ടഷൻ), ഷഹീൻ ഷിഹാബ്, ഇ.കെ. സിറാജുദ്ദീൻ (ഭക്ഷണം), മുനീബ് പേരാമ്പ്ര (സ്റ്റേഷനറി), ഇല്യാസ് കരുവ(വെള്ളം), സലാം ആലുവ (നമസ്കാരം), അസ്‌ലം അലി, ഷഫീഖ് ചോഴിയക്കോട് (ട്രാഫിക് ആൻഡ് പാർക്കിങ്), അബ്ദുൽ ജബ്ബാർ, ജബ്ബാർ കരുനാഗപ്പള്ളി (കാൻറീൻ), അഹ്മദ് യാസിർ, മുഹമ്മദ്‌ ഷാ (ശുചീകരണം) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.