സ്വകാര്യ ബസും ടെമ്പോയും കൂട്ടിയിടിച്ച് 24പേർക്ക് പരിക്ക്

ചാത്തന്നൂർ: ഉളിയനാട് തേമ്പ്ര ഗുരുമന്ദിരത്തിന് സമീപം സ്വകാര്യ ബസും ടെമ്പോയും കൂട്ടിയിടിച്ച് 24 പേർക്ക് പരിക്ക്. ബസ് ഡ്രൈവർ രജിൻ, ടെമ്പോ ഡ്രൈവർ ഉളിയനാട് കൊച്ചുവീട്ടിൽ ജിഷ്ണു, ബസ് യാത്രികരായ ചിറക്കര ഇടവട്ടം അശ്വതി ഭവനിൽ അശോകൻ ഭാര്യ ലതിക, ചിറക്കരത്താഴം രാജിഭവനിൽ രവി, ഭാര്യ ഗിരിജ, ഉളിയനാട് ചരുവിള വീട്ടിൽ ദിലീപ്, അനിൽ ഹൗസിൽ പ്രശാന്ത, ചിറക്കര ഗോപൻ ഹൗസിൽ സുജാത, അജിത് ഭവനിൽ അജിത് വിദ്യാർഥികളായ ചിറക്കര ഇടവട്ടം രാധാ വിലാസത്തിൽ ഗീത റാണി, എം.പി.എം ഭവനിൽ പ്രേംജിത്, രോഹിണി ഭവനിൽ ആഷ്ന ദിലീപ്, കൃഷ്ണാലയത്തിൽ രാഖി, തുണ്ടിൽ ചരുവിള പുത്തൻവീട്ടിൽ ഗോപിക ജി. കുറുപ്പ്, നന്ദനത്തിൽ സായൂജ്യ അനിൽ, നിവേദ്യത്തിൽ ദിവ്യ, പുത്തൻകുളം ബ്രിസ് വില്ലയിൽ കൃഷ്ണപ്രിയ, ചിറക്കരത്താഴം പവിത്രത്തിൽ ഭവ്യലാൽ, ചിറക്കര ഷിഹ മൻസിലിൽ ഫാത്തിമ, പുതുവിള വീട്ടിൽ ഗ്രീഷ്മ, സജി നിവാസിൽ എം.എസ്. അഹല്യ, ശ്രീജനാർദനയിൽ ആര്യ, ലതിക നിവാസിൽ അർച്ചന, ചിറക്കര സ്വദേശി യമുന എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. തിങ്കളാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. വർക്കലയിൽനിന്ന് ചാത്തന്നൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഉളിയനാട് ജങ്ഷനിലുള്ള ട്യൂഷൻ സ​െൻററിലേക്ക് കുട്ടികളെ എടുക്കാൻ ചിറക്കരയിലേക്ക് പോയ ടെമ്പോവാനുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. ചാത്തന്നൂർ പൊലീസ് കേസെടുത്തു. സാന്ത്വനം ഹെൽത്ത് കെയറിലേക്ക് കരുകോൺ നാഷനൽ പബ്ലിക് സ്കൂളി​െൻറ കൈത്താങ്ങ് -ചിത്രം - അഞ്ചൽ: 'മാധ്യമം സാന്ത്വനം ഹെൽത്ത് കെയർ' പദ്ധതിയിലേക്ക് കരുകോൺ നാഷനൽ പബ്ലിക് സ്കൂളി​െൻറ കൈത്താങ്ങ്. സമൂഹത്തിൽ കഷ്ടതയനുഭവിക്കുന്ന കാൻസർ, കിഡ്‌നി രോഗികളുടെ സഹായത്തിനായി 'മാധ്യമം' നടത്തിവരുന്ന കാരുണ്യ പദ്ധതിയാണിത്. അധ്യാപകരും വിദ്യാർഥികളും സ്വരൂപിച്ച തുക മാധ്യമം ഹെൽത്ത് ഓർഗനൈസർ നാസിം കടയ്ക്കൽ ഏറ്റുവാങ്ങി. സ്കൂൾ മാനേജർ എ. സിദ്ദീഖി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം അലയമൺ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. ഏരിയ ഓർഗനൈസർ എ. നിസിമുദ്ദീൻ, നിഷ, മിനിജ, സബി, സലീന എന്നിവർ സംസാരിച്ചു. കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ ഷബാന, ആമിന ബദറുദ്ദീൻ, അമൽ ബാബു എന്നിവരെയും ദിവ്യശ്രീ ടീച്ചറെയും മാധ്യമം ജില്ല കോ-ഓഡിനേറ്റർ സലീം മൂലയിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. സ്കൂൾ ലീഡർ സഹീർ, ചെയർപേഴ്സൺ ജാസ്മിൻ എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ ഡോ. ബി. ദേവരാജൻ നായർ സ്വാഗതവും പ്രിയ ടീച്ചർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.