ഭാരത അന്താരാഷ്​ട്ര വ്യാപാരമേള: കേരളത്തിന്​ വെള്ളി

ന്യൂഡല്‍ഹി: പ്രഗതിമൈതാനിയില്‍ നടന്ന 37-ാമതു ഭാരത അന്താരാഷ്ട്ര വ്യാപാരമേളയിൽ സംസ്ഥാന സര്‍ക്കാറുകളുടെ പവിലിയന്‍ വിഭാഗത്തില്‍ മികച്ച രണ്ടാമത്തെ പവിലിയനുള്ള വെള്ളി മെഡല്‍ കേരളത്തിനു ലഭിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി സി.ആര്‍. ചൗധരിയില്‍നിന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ പി. വിനോദ് പുരസ്‌കാരം ഏറ്റുവാങ്ങി. അസമിനാണു മികച്ച പവിലിയനുള്ള സ്വര്‍ണ മെഡല്‍. സ്റ്റാർട്ടപ് ഇന്ത്യ സ്റ്റാന്‍ഡപ് ഇന്ത്യ എന്ന ആശയത്തില്‍ നടത്തിയ മേളയില്‍ 'സ്റ്റാര്‍ട്ട്പ് കേരള' എന്ന ആശയത്തിലാണ് കേരള പവിലിയന്‍ രൂപകല്‍പന ചെയ്തത്. കേരള പവിലിയന്‍ രൂപകൽപന ചെയ്തതു ശില്‍പി ജിനനാണ്. കേരള പവലിയനിലെ ഏറ്റവും മികച്ച സ്റ്റാളിനുള്ള ബെസ്റ്റ് കൊമേഴ്സ്യൽ എക്സിബിറ്റർ ബഹുമതി കുടുംബശ്രീക്കും കേരള പൊലീസിനും ലഭിച്ചു. പി.ആർ.ഡി അഡീഷണൽ ഡയറക്ടർ പി.വിനോദിൽ നിന്ന് കുടുംബശ്രീ അംഗങ്ങൾ അവാർഡ് ഏറ്റുവാങ്ങി. തുടർച്ചയായി രണ്ടാം തവണയാണ് കേരള പൊലീസ് ഈ നേട്ടം കൈവരിക്കുന്നത്. ടീമംഗങ്ങളെ പൊലീസ് മേധാവി അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.