നെടുമങ്ങാട് നഗരസഭ മുൻ ചെയർമാൻ കൊല്ലങ്കാവ് ജി. ചന്ദ്രൻ നിര്യാതനായി

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ മുൻ ചെയർമാനും സി.പി.എം നെടുമങ്ങാട് ഏരിയ കമ്മിറ്റി അംഗവും സി.െഎ.ടി.യു നേതാവുമായ നെടുമങ്ങാട് കൊല്ലങ്കാവ് വീണ സദനത്തിൽ കൊല്ലങ്കാവ് ജി. ചന്ദ്രൻ (67) നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തെതുടർന്ന് കൊല്ലം ആശ്രാമം ഇ.എസ്.െഎ മോഡൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗവും നെടുമങ്ങാട് ടൗൺ ബ്രാഞ്ച് സെക്രട്ടറിയുമാണ്. മദ്യവ്യവസായ തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ, കശുവണ്ടിത്തൊഴിലാളി യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. നഗരസഭയുടെ പ്രഥമ കൗൺസിലിലുൾപ്പെടെ നാലുതവണ കൗൺസിലറായും വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളുടെ ചെയർമാനായും പ്രവർത്തിച്ചു. മൃതദേഹം സി.പി.എം നെടുമങ്ങാട് ഏരിയ കമ്മിറ്റി ഒാഫിസ്, നഗരസഭ കൗൺസിൽ ഹാൾ എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെച്ചശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: രമണി. മക്കൾ: വീണ, വിനു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.