പറയുന്നത്​ ചെയ്യൽ മാത്രമല്ല, ഉദ്യോഗസ്​ഥർ സർക്കാർ അപാകതകൾ ചൂണ്ടിക്കാട്ടുകയും വേണം ^കാനം

പറയുന്നത് ചെയ്യൽ മാത്രമല്ല, ഉദ്യോഗസ്ഥർ സർക്കാർ അപാകതകൾ ചൂണ്ടിക്കാട്ടുകയും വേണം -കാനം തിരുവനന്തപുരം: സർക്കാർ പറയുന്ന കാര്യങ്ങൾ ചെയ്യുന്നതിനൊപ്പം സർക്കാർ നടപടികളിലെ അപാകതകൾ ചൂണ്ടിക്കാട്ടൽകൂടി ജീവനക്കാരുടെ ബാധ്യതയാണെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നടപടികൾ വൺവേ ട്രാഫിക് അല്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷ​െൻറ 'കെ.ജി.ഒ.എഫ് വോയ്സ്' പ്രസിദ്ധീകരണം പുനരാംഭിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിവിൽ സർവിസ് അഴിമതിമുക്തമാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നത് യഥാർഥ്യമായി അവശേഷിക്കുന്നു. സ്വജനപക്ഷപാതവും സിവിൽ സർവിസിൽനിന്ന് ഇല്ലാതാക്കാനായിട്ടില്ല. അഴിമതിക്ക് പുതിയ നിർവചനങ്ങൾ ഉണ്ടാകുന്നകാലത്ത് ഇൗ സാഹചര്യങ്ങളെ നേരിടാൻ കൂടുതൽ ജാഗ്രത വേണം. ഓരോ ഫയലിനുള്ളിലും ഉള്ളത് ഓരോ മനുഷ്യജീവനാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം പ്രസക്തമാണ്. ഫയലിലെ കാര്യങ്ങൾ എങ്ങനെ നടപ്പാക്കാതിരിക്കാമെന്ന് ഗവേഷണം ചെയ്ത് ഒാരോന്ന് എഴുതിവെക്കുന്ന ഉദ്യോഗസ്ഥരുണ്ട്. ഇത് മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എട്ടു വർഷത്തിനുശേഷം പ്രസിദ്ധീകരണം പുനരാംരഭിച്ച 'കെ.ജി.ഒ.എഫ് വോയ്സി'​െൻറ ആദ്യ പ്രതി ഹൗസിങ് ബോർഡ് ചെയർമാൻ പി. പ്രസാദിന് നൽകി കാനം രാജേന്ദ്രൻ പ്രകാശനം ചെയ്തു. കെ.ജി.ഒ.എഫ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ജെ. സജിത് അധ്യക്ഷനായിരുന്നു. എൻ. ശ്രീകുമാ‌ർ, എസ്. ബിജു, ബേബി കാസ്ട്രോ, എസ്. വിനോദ്മോഹൻ, ഡോ. വി. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.